Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കത്തിയമർന്നത് പുതുപുത്തൻ ടൊയോട്ട ഗ്ലൻസ; പ്രവാസിയായ മുഹമ്മദ് കാർ വാങ്ങിയത് ഫെബ്രുവരിയിൽ; അഞ്ച് മാസം കൊണ്ട് കാർ ഓടിയതാവട്ടെ കേവലം 2500 കിലോമീറ്റർ മാത്രവും; തീപിടുത്തത്തിന്റെ കാരണം അറിയാൻ വിശദ പരിശോധന വേണ്ടിവരും

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കത്തിയമർന്നത് പുതുപുത്തൻ ടൊയോട്ട ഗ്ലൻസ; പ്രവാസിയായ മുഹമ്മദ് കാർ വാങ്ങിയത് ഫെബ്രുവരിയിൽ; അഞ്ച് മാസം കൊണ്ട് കാർ ഓടിയതാവട്ടെ കേവലം 2500 കിലോമീറ്റർ മാത്രവും; തീപിടുത്തത്തിന്റെ കാരണം അറിയാൻ വിശദ പരിശോധന വേണ്ടിവരും

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ പുതിയ കാർ കത്തിനശിച്ചു. വടകര ആയഞ്ചേരിയിലാണ് സംഭവം. തിരുവള്ളൂർ സ്വദേശി എടക്കുടി മുഹമ്മദ് വീട്ടിൽ നിന്ന് കാറുമായി ഇറങ്ങി അഞ്ച് കിലോമീറ്റർ പിന്നിട്ടതേ ഉണ്ടായിരുന്നുള്ളു. ആദ്യം കാറിൽ നിന്ന് അസ്വാഭാവികമായ മണമുയർന്നു. പിന്നാലെ പുകയും. തീ കത്തിത്തുടങ്ങിയപ്പോൾ തന്നെ കാറിൽ നിന്ന് ചാടിയിറങ്ങിയതു കൊണ്ട് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വടകരയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു.

പ്രവാസിയായ മുഹമ്മദ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ടൊയോട്ട ഗ്ലൻസ കാർ സ്വന്തമാക്കിയത്. അഞ്ച് മാസം കൊണ്ട് കാർ ഓടിയതാവട്ടെ കേവലം 2500 കിലോമീറ്റർ മാത്രം. ആദ്യ സർവീസ് കഴിഞ്ഞപ്പോൾ തന്നെ ലോക്ക്ഡൗൺ എത്തിയതു കൊണ്ട് കൂടുതൽ ദൂരം ഓടിയതുമില്ല.

വാഹനത്തിന് മറ്റു തകരാറുകളൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും മുഹമ്മദ് പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ തീ പിടുത്തത്തിന്റെ കാരണം വ്യക്തമാവുകയുള്ളു. വാഹനത്തിലുണ്ടായിരുന്ന സാധനങ്ങളും പണവും കത്തി നശിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP