Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഗ്യാസ് ചോർച്ചയാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് നി​ഗമനം

വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു; ഗ്യാസ് ചോർച്ചയാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് നി​ഗമനം

മറുനാടൻ മലയാളി ബ്യൂറോ

വൈക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാറിലുണ്ടായിരുന്ന അമ്പലപ്പുഴ കരൂർ സ്വദേശി ഗിരിയും ബന്ധുവും നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. കാറിൽനിന്നും പുകയുയരുന്നത് കണ്ട് ഇവർ വാഹനം നിർത്തി ഇറങ്ങിയോടുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

വൈക്കം- ഉദയനാപുരം റോഡിലൂടെ പോയ കാറാണ് അഗ്‌നിക്കിരയായത്. ഗ്യാസ് ചോർച്ചയാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് കരുതപ്പെടുന്നത്. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. വൈക്കം ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് തീയണച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP