ഡൽഹിയിൽ മലയാളികൾക്ക് നേരെ ആക്രമണം നടത്തി കാർ മോഷ്ടാക്കൾ; എതിർക്കാൻ ശ്രമിച്ചപ്പോൾ തോക്കിന്റെ ചുവട് കൊണ്ട് അടിച്ച് വീഴ്ത്തി; പദ്ധതിയിട്ടത് അബോധാവസ്ഥയിലാക്കി കാർ കടത്താൻ; തിരക്കേറിയ നിരത്തിൽ നിന്നും ഒരു കാർ തട്ടിയെടുത്തു; പരിക്കേറ്റവർ ഗുരുതരാവസ്ഥയിൽ
September 15, 2018 | 06:24 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
ഡൽഹി: ഡൽഹിയിൽ മലയാളികൾക്കുനേരെ കാർ മോഷ്ടാക്കളുടെ ആക്രമണം. തോക്കുചൂണ്ടിക്കാർ മോഷ്ടിക്കാൻ ശ്രമിച്ചതു ചെറുത്തപ്പോഴായിരുന്നു ആക്രമണം. ഒരു കാർ മോഷ്ടാക്കൾ തട്ടിയെടുത്തു. തിരക്കേറിയ നിരത്തിൽവച്ചായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർക്കു പരുക്കേറ്റു. ചെങ്ങന്നൂർ സ്വദേശി രാധാകൃഷ്ണന്റെ കാറാണു തട്ടിയെടുത്തത്.
തിരുവനന്തപുരം സ്വദേശികളെ വഴിയിൽ തടഞ്ഞുനിർത്തിയതുകണ്ടു സുഹൃത്തായ രാധാകൃഷ്ണൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. അക്രമികൾ തോക്കിന്റെ ചുവടുഭാഗം കൊണ്ടു യാത്രക്കാരിലൊരാളുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അബോധാവസ്ഥയിലാക്കി കാർ കടത്താനായിരുന്നു പദ്ധതി. പരുക്കു ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
