Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണിമുടക്ക് ദിനത്തിലെ ട്രെയിൻ തടയൽ; പ്രവർത്തകർക്ക് കാത്തിരിക്കുന്നത് എട്ടിന്റെ പണി; എറണാകുളത്ത് 300 പേർക്കെതിരെ കേസെടുത്തു

പണിമുടക്ക് ദിനത്തിലെ ട്രെയിൻ തടയൽ; പ്രവർത്തകർക്ക് കാത്തിരിക്കുന്നത് എട്ടിന്റെ പണി; എറണാകുളത്ത് 300 പേർക്കെതിരെ കേസെടുത്തു

കൊച്ചി: പൊതുപണിമുടക്കിനിടെ ട്രെയിനുകൾ തടഞ്ഞവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. ട്രെയിൻ തടഞ്ഞ സംഭവത്തിൽ റെയിൽവേ സുരക്ഷസേന ജില്ലയിൽ 300 പേർക്കെതിരെ കേസെടുത്തു. എറണാകുളം നോർത്ത്, കളമശ്ശേരി, തൃപ്പൂണിത്തുറ സ്‌റ്റേഷനുകളിൽ ട്രെയിൻ തടഞ്ഞവരാണ് കുടുങ്ങുക. ഉദ്യോഗസ്ഥർ കാമറയിൽ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്.

പണിമുടക്കിന്റെ ആദ്യദിനം തൃപ്പൂണിത്തുറയിൽ ട്രെയിൻ തടഞ്ഞിരുന്നു. രണ്ടാംദിവസം എറണാകുളം നോർത്ത് സ്‌റ്റേഷനിലും കളമശ്ശേരിയിലും തടഞ്ഞു. തൃപ്പൂണിത്തുറയിൽ ചെന്നൈ-തിരുവനന്തപുരം മെയിലാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്.

രണ്ടാംദിനം കളമശ്ശേരിയിൽ രാവിലെ എട്ടിന് കോട്ടയം നിലമ്പൂർ പാസഞ്ചറും നോർത്ത് സ്‌റ്റേഷനിൽ 9.30ന് പാലരുവി എക്സ്‌പ്രസും തടഞ്ഞു. നോർത്ത് സ്‌റ്റേഷനിൽ ട്രെയിൻ തടഞ്ഞതുമായി ബന്ധപ്പെട്ട് 200 പേർക്കെതിരെയും കളമശ്ശേരിയിൽ 50 പേർക്കെതിരെയുമാണ് കേസ്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP