Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഭയ്ക്ക് പിന്നാലെ കന്യാസ്ത്രീയെ പിന്തുണച്ചവർക്കെതിരെ കേസെയുത്ത് പൊലീസും; കന്യാസ്ത്രീയെ പിന്തുണച്ച് പ്രകടനം നടത്തിയ നടൻ ജോയ് മാത്യുവിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് കേസ്; കോഴിക്കോട് ടൗൺ പൊലീസ് നടപടിയെടുത്തത് മിഠായിത്തെരുവിലെ പ്രതിഷേധത്തിന്

സഭയ്ക്ക് പിന്നാലെ കന്യാസ്ത്രീയെ പിന്തുണച്ചവർക്കെതിരെ കേസെയുത്ത് പൊലീസും; കന്യാസ്ത്രീയെ പിന്തുണച്ച് പ്രകടനം നടത്തിയ നടൻ ജോയ് മാത്യുവിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് കേസ്; കോഴിക്കോട് ടൗൺ പൊലീസ് നടപടിയെടുത്തത് മിഠായിത്തെരുവിലെ പ്രതിഷേധത്തിന്

കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയ നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ഞായറാഴ്ച മിഠായിത്തെരുവിലാണ് കന്യാസ്ത്രീയെ അനുകൂലിച്ച് ജോയ് മാത്യു പ്രകടനം നടത്തിയത്. മിഠായിത്തെരുവിൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇത് ലംഘിച്ചതിനെ തുടർന്നാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തത്.ജോയ് മാത്യുവിനെ കൂടാതെ സഹോദരൻ ജോൺസൺ മാത്യുവിനും കണ്ടാലറിയാവുന്നവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. അന്യായമായി സംഘം ചേരൽ, കലാപത്തിന് ആസൂത്രണം നടത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP