Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാതാവിന്റെ രൂപത്തിൽ സരിതയുടെ ചിത്രം: അരുണിനെതിരെ കേസ് എടുത്ത് പേരാവൂർ പൊലീസ്; ചിത്രത്തിന്റെ ഉറവിടം കണ്ടെത്താനും അന്വേഷണം

മാതാവിന്റെ രൂപത്തിൽ സരിതയുടെ ചിത്രം: അരുണിനെതിരെ കേസ് എടുത്ത് പേരാവൂർ പൊലീസ്; ചിത്രത്തിന്റെ ഉറവിടം കണ്ടെത്താനും അന്വേഷണം

കണ്ണൂർ: പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രത്തിൽ സരിത നായരുടെ മുഖം ചേർത്തു ഫേസ്‌ബുക്കിലിട്ടതിനു പേരാവൂർ പൊലീസ് കേസെടുത്തു. 295 (എ) പ്രകാരമാണ് കേസ്. പേരാവൂർ പൊലീസും സൈബർസെല്ലും അന്വേഷണം തുടരുകയാണ്. സൈബർസെൽ റിപ്പോർട്ട് ഇതുവരെ പേരാവൂർ പൊലീസിനു ലഭിച്ചിട്ടില്ല. അരുണിന്റെ മൊബൈൽ ഫോൺവിളികൾ സംബന്ധിച്ചും ഫേസ്‌ബുക്ക്‌വാട്‌സാപ് പ്രൊഫൈലുകളുടെ ഉപയോഗം സംബന്ധിച്ചും വിശദമായ പരിശോധനകൾ നടത്തുന്നതിനാലാണു റിപ്പോർട്ട് വൈകുന്നത്.

സരിത എസ് നായരെ മാതാവിന്റെ ചിത്രവുമായി ബന്ധപ്പെടുത്തി ഫേസ്‌ബുക്ക് പോസ്റ്റിട്ട യുവാവിനെ സിപിഐ(എം) ബന്ധം ആരോപിച്ചു മനോരമ വാർത്ത നൽകിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. കന്യാമറിയത്തിന്റെ ചിത്രത്തിൽ സരിതയുടെ മുഖം ചേർത്ത് ഫേസ്‌ബുക്കിൽ പോസ്റ്റിങ് നടത്തിയ സംഭവത്തിൽ അരുൺ പേരാവൂരിനെ മനോരമ കുടുക്കിയതാണെന്നു കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ടു ചെയ്തിരുന്നു. കള്ളി വെളിച്ചത്തായിട്ടും അരുണിനെതിരെ നടപടി എടുപ്പിക്കാനുള്ള സമ്മർദമാണ് കേസ് രജിസ്റ്റർ ചെയ്യുന്നതിൽ എത്തിയത്. ചിത്രം അപ്‌ലോഡ് ചെയ്ത വ്യക്തിയുടെ ഫേസ്‌ബുക്ക് അക്കൗണ്ടും അയാൾ ഉപയോഗിക്കുന്ന വാട്‌സ് ആപ് അക്കൗണ്ടും സൈബർ സെൽ പരിശോധിച്ച ശേഷം പൊലീസ് കൂടുതൽ നടപടികൾ എടുക്കും. കൂടാതെ ഈ ചിത്രം മറ്റാരെങ്കിലും പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്തിട്ടുണ്ടോയെന്നും ചിത്രത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നും കൂടി പൊലീസ് പരിശോധിക്കും.

പരിശുദ്ധമാതാവിന്റെ ചിത്രത്തിൽ സരിതാ നായരുടെ മുഖം മോർഫ് ചെയ്ത് പ്രചരിപ്പിച്ചത് താനല്ലെന്ന് അരുൺ പേരാവൂർ കഴിഞ്ഞ ദിവസം മറുനാടൻ മലയാളിയോടു വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പേരാവൂർ എന്ന ഫേസ്‌ബുക്ക് പേജിൽ ചർച്ചകൾ സാധാരണമാണ്. കോൺഗ്രസ്-സിപിഐഎം തെരഞ്ഞെടുപ്പ് മൽസരവുമായി ബന്ധപ്പെട്ട് ഫേസ്‌ബുക്കിൽ ചർച്ച നടക്കുമ്പോൾ ഞാൻ ഇത് പോസ്റ്റ് ചെയ്തു. അപ്പോൾ തന്നെ ഈ ചിത്രം ഇവിടെ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നും ചിത്രം നീക്കം ചെയ്യണമെന്നും പേജ് അഡ്‌മിൻ ആവശ്യപ്പെട്ടു. ഗൗരവം മനസിലായതോടെ ഞാൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കാര്യം മനസിലാക്കി ഡിലീറ്റ് ചെയ്തതിന് അവർ നന്ദി അറിയിക്കുകയും ചെയ്തു.

പോസ്റ്റ് പിൻവലിച്ചിട്ടും മനോരമയടക്കമുള്ള മാദ്ധ്യമങ്ങൾ ഒന്നാം പേജിൽ വാർത്തയാക്കുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ ജനങ്ങളിലെ വിശ്വാസത്തെ മുതലെടുക്കുക എന്ന ഗൂഢാലോചന കൂടി സംഭവത്തിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണ്. ഈ ചിത്രം ഞാൻ മോർഫ് ചെയ്തതല്ല. എനിക്ക് മറ്റാരിൽ നിന്നോ ആണ് ഈ ഫോട്ടോ എനിക്ക് ലഭിച്ചത്. ഞാനത് പിൻവലിച്ചിട്ടും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഇത് ഇപ്പോഴും ഷെയർ ചെയ്തും വാർത്തയാക്കിയും വിവാദമാക്കാൻ ശ്രമിക്കുകയാണ്. ആരാണ് മാതാവിന്റെ മുഖം മാറ്റി സരിതാ നായരുടെ മുഖം മോർഫ് ചെയ്തതെന്ന് സൈബർ സെൽ അന്വേഷിച്ചാൽ ലഭിക്കുമല്ലോ. എന്റെ പേരിൽ ഇപ്പോൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും' അരുൺ പേരാവൂർ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു.

അതിനിടെ, പരിശുദ്ധ കന്യകാമറിയത്തെ സരിതാ നായരുമായി ബന്ധപ്പെടുത്തിയ വിവാദ ഫേസ്‌ബുക്ക് പോസ്റ്റുമായി സിപിഎമ്മിനോ ഡിവൈഎഫ്‌ഐക്കോ ഒരു ബന്ധവുമില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. തദ്ദേശതിരഞ്ഞെടുപ്പ് മുന്നിൽകണ്ടു പാർട്ടിയേയും ഡിവൈഎഫ്‌ഐയേയും അപമാനിക്കാനാണു നീക്കമെന്നും സിപിഐ(എം) നേതാക്കൾ അറിയിച്ചു. ലാഘവബുദ്ധിയോടെയും നിരുത്തരവാദപരമായും സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്നു യുവജനസംഘടനകൾക്കും പാർട്ടി അണികൾക്കും നേതൃത്വങ്ങൾ കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു.

ജാഗ്രതയില്ലാത്ത ഇത്തരം പ്രയോഗങ്ങൾ പൊതുജന പിന്തുണ കുറയ്ക്കുക മാത്രമേ ചെയ്യൂ എന്നും അടുത്തുനിൽക്കുന്ന ന്യൂനപക്ഷങ്ങൾ കൂടി അകന്നുപോകാൻ ഇടവരുത്തുമെന്നും സിപിഐ(എം) നേതൃത്വം പ്രാദേശിക നേതാക്കൾക്കു ബോധവൽക്കരണം നടത്തിവരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP