Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കൊച്ചിയിൽ ഓൺലൈനിലൂടെ മദ്യത്തിന് പരസ്യം; മൂന്ന് ബാറുകൾക്കെതിരെ നടപടിയെടുത്ത് എക്‌സൈസ്; കേസെടുത്തത് കൊച്ചിൻ പാലസ് റാഡിസൺ ബ്ലൂ, ഗോകുലം പാർക്ക് എന്നീ ഹോട്ടലുകൾക്ക് എതിരെ; കൂടുതൽ ബാറുകളും നിരീക്ഷണത്തിൽ

കൊച്ചിയിൽ ഓൺലൈനിലൂടെ മദ്യത്തിന് പരസ്യം; മൂന്ന് ബാറുകൾക്കെതിരെ നടപടിയെടുത്ത് എക്‌സൈസ്; കേസെടുത്തത്  കൊച്ചിൻ പാലസ് റാഡിസൺ ബ്ലൂ, ഗോകുലം പാർക്ക് എന്നീ ഹോട്ടലുകൾക്ക് എതിരെ; കൂടുതൽ ബാറുകളും നിരീക്ഷണത്തിൽ

കൊച്ചി: ഓൺലൈനിലൂടെ മദ്യത്തിനു പരസ്യം നൽകി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കൊച്ചിയിലെ മൂന്നു പ്രമുഖ ബാറുകൾക്കെതിരേ എക്‌സൈസ് കേസെടുത്തു. കൊച്ചിൻ പാലസ്, റാഡിസൺ ബ്ലൂ, ഗോകുലം പാർക്ക് എന്നീ ഹോട്ടലുകൾക്ക് എതിരേയാണ് കേസ്.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡീൽ ഗൺ എന്ന ഓൺലൈൻ സൈറ്റിൽ മദ്യം കുറഞ്ഞ വിലയിൽ നിയന്ത്രണമില്ലാതെ ആവശ്യാനുസരണം നൽകുമെന്നു കാണിച്ച് പരസ്യം നൽകിയാണ് വില്പന നടത്തിയിരുന്നത്. ഇത്തരത്തിൽ പരസ്യം നൽകുന്നത് കേരള അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന് എകസൈസ് അധികൃതർ പറഞ്ഞു. ആറു മാസം വരെ തടവും 25,000 രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണിത്. വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ നിരീക്ഷണവും പരിശോധനകളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP