Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഡിഎമ്മിനെ പിടിച്ചുതള്ളി കാലിന്റെ 'കുഴ തെറ്റിച്ച്' മൂന്നര വർഷമാകുമ്പോൾ ബിജിമോളെയും 300 പേരുടെ സംഘത്തെയും രക്ഷിക്കാനുള്ള നീക്കവുമായി സർക്കാർ; പെരുവന്താനം പൊലീസിന് കേസ് പിൻവലിക്കാൻ അനൗദ്യോഗിക നിർദ്ദേശം; റവന്യു ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത കേസ് തൊടുപുഴ കോടതി പരിഗണിക്കാനിരിക്കെ സർക്കാർ വക 'രക്ഷിക്കൽ ശ്രമം'

എഡിഎമ്മിനെ പിടിച്ചുതള്ളി കാലിന്റെ 'കുഴ തെറ്റിച്ച്' മൂന്നര വർഷമാകുമ്പോൾ ബിജിമോളെയും 300 പേരുടെ സംഘത്തെയും രക്ഷിക്കാനുള്ള നീക്കവുമായി സർക്കാർ;  പെരുവന്താനം പൊലീസിന് കേസ് പിൻവലിക്കാൻ അനൗദ്യോഗിക നിർദ്ദേശം; റവന്യു ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത കേസ് തൊടുപുഴ കോടതി പരിഗണിക്കാനിരിക്കെ സർക്കാർ വക 'രക്ഷിക്കൽ ശ്രമം'

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : റവന്യു ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്ത സംഭവത്തിൽ ബിജിമോൾ എംഎൽഎയും 300 പേരടങ്ങുന്ന സംഘത്തേയും കേസിൽ നിന്നും രക്ഷിക്കാനുള്ള നീക്കവുമായി കേരള സർക്കാർ. റബർ എസ്റ്റേറ്റിന്റെ ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ ഇടുക്കി മുൻ എഡിഎമ്മിനേയാണ് ബിജിമോൾ എംഎൽഎ കൈയേറ്റം ചെയ്തത്. 2015ലായിരുന്നു സംഭവം. കൈയേറ്റത്തിനിടെ അദ്ദേഹത്തിന്റെ കാലിന്റെ കുഴ തെറ്റുകയും പൊട്ടലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇ.എസ്. ബിജിമോൾ എംഎൽഎ അടക്കം 300 പേർക്കെതിരെ എടുത്ത കേസെടുത്തിരുന്നു.

ഇപ്പോൾ ഇത് പിൻവലിക്കണമെന്ന് കാട്ടി അനൗദ്യോഗിക നിർദ്ദേശം കേസ് രജിസ്റ്റർ ചെയ്ത പെരുവന്താനം പൊലീസിനു ലഭിച്ചു. രേഖാമൂലമുള്ള ഉത്തരവ് സ്‌റ്റേഷനിൽ എത്തിയിട്ടില്ലെന്നാണ് വിവരം. ക്രൈം ബ്രാഞ്ചിനായിരുന്നു കേസ് അന്വേഷിക്കാനുള്ള ചുമതല. ഇത് തൊടുപുഴ കോടതി വീണ്ടും പരിഗണിക്കാനിരിക്കവേയാണ് കേസ് പിൻവലിക്കാനുള്ള ശ്രമവും അണിയറയിൽ തകൃതിയായി നടക്കുന്നത്. 2015 ജൂലൈ മൂന്നിന്‌കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കയം ട്രാവൻകൂർ റബർ ആൻഡ് ടീ എസ്റ്റേറ്റിന്റെ ഗേറ്റ് പുനഃസ്ഥാപിക്കാൻ എത്തിയതായിരുന്നു അന്നത്തെ എഡിഎം (അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ്) മോൻസി പി. അലക്‌സാണ്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം.

ഇ.എസ്. ബിജിമോൾ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടയുകയും പിന്നാലെ അത് കൈയാങ്കളിയായി മാറുകയുമായിരുന്നു. എഡിഎം മോൻസി പി. അലക്‌സാണ്ടറിനെ ബിജിമോൾ ബലമായി പിടിച്ചുതള്ളിയപ്പോൾ നിയന്ത്രണംവിട്ടു വീണു വലതുകാലിന്റെ കുഴ ഇടറി. സിടി സ്‌കാൻ പരിശോധനയിൽ കാലിന്റെ കുഴയ്ക്കു പൊട്ടലുണ്ടെന്നും തെളിഞ്ഞിരുന്നു. റവന്യു ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിനും കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും ബിജിമോൾക്കും കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കുമെതിരെ പെരുവന്താനം പൊലീസ് കേസെടുത്തിരുന്നു. മുൻപും കേസ് പിൻവലിക്കാൻ നീക്കങ്ങൾ നടന്നിരുന്നു.

കേസ് പിൻവലിക്കുന്നതിനെക്കുറിച്ചു മുൻപു ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയപ്പോൾ അതിനു തയാറല്ലെന്ന് അറിയിച്ചിരുന്നതാണ്. നിലവിൽ കോട്ടയത്ത് സ്ഥലമെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടറാണു മോൻസി പി. അലക്‌സാണ്ടർ. കേസിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം ടി. തോമസ്, സിപിഎം ലോക്കൽ സെക്രട്ടറി ആർ. ചന്ദ്രബാബു അടക്കം ഒട്ടേറെ നേതാക്കളെ പ്രതിയാക്കിയിരുന്നു.

എന്നാൽ അറസ്റ്റു വൈകിയതോടെ ബിജിമോളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്നു പരാതിപ്പെട്ട് മോൻസി ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ബിജിമോൾ കോടതിയിൽ ഹാജരായി ജാമ്യം നേടി. സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു മോൻസി പി. അലക്‌സാണ്ടർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP