Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചാനൽ ചർച്ച കഴിഞ്ഞിറങ്ങിയ വിവരാവകാശ പ്രവർത്തകനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ജോയ് കൈതാരത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതു കോടതി നിർദേശപ്രകാരം

ചാനൽ ചർച്ച കഴിഞ്ഞിറങ്ങിയ വിവരാവകാശ പ്രവർത്തകനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്; ജോയ് കൈതാരത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതു കോടതി നിർദേശപ്രകാരം

തൃശൂർ: ചാനൽ ചർച്ച കഴിഞ്ഞിറങ്ങിയ വിവരാവകാശ പ്രവർത്തകൻ ജോയ് കൈതാരത്തിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ജോയ് കൈതാരത്തിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതു ചാലക്കുടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ നിർദേശപ്രകാരമാണ്.

കഴിഞ്ഞ 11ന് രാത്രിയാണു കേസിന് ആസ്പദമായ സംഭവം. മീഡിയ വൺ ചാനൽ ചർച്ച കഴിഞ്ഞു മടങ്ങവെയാണു ജോയ് കൈതാരത്തെ ആക്രമിക്കാൻ ശ്രമമുണ്ടായത്.

മഹീന്ദ്ര കാറിൽ പിന്തുടർന്നെത്തിയ ഗുണ്ടാസംഘമാണ് ആക്രമണത്തിനു ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജോയ് വെള്ളിക്കുളങ്ങര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിആർപിസി 156(3), ഐപിസി 506 വകുപ്പ് പ്രകാരമാണ് ബോബി ചെമ്മണ്ണൂർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തത്.

ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവർത്തകനാണ് ജോയ് കൈതാരത്ത്. ബോബിയുടെ ഓക്‌സിജൻ സിറ്റി പദ്ധതിക്കെതിരെ കൈതാരത്തു പ്രതിഷേധമുയർത്തിയിരുന്നു. കഴിഞ്ഞ 11ന് പാറ്റൂർ കേസിലെ സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ടു മീഡിയ വണ്ണിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് ടാക്‌സികാറിൽ തിരികെ വിട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് നമ്പർ മറച്ച ഒരു മഹിന്ദ്ര കാർ ജോയിയുടെ കാറിനെ പിന്തുടർന്നത്. കാർ ഡ്രൈവറാണ് ഇക്കാര്യം ജോയിയുടെ ശ്രദ്ധയിൽ പെടുത്തിയത്. വഴിമാറി വീടിനടുത്തെത്തിയപ്പോഴേക്കും ഈ സംഘം പിന്നാലെയെത്തുകയായിരുന്നു.

ബോബി നിയോഗിച്ചവരായിരുന്നു കാറിലെന്നാണു ജോയ് കൈതാരത്തു പരാതിയിൽ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച് ബോബി ചെമ്മണൂരിനെതിരെ വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലാണു ജോയ് പരാതി നൽകിയത്. സ്വർണവ്യാപാരത്തിന്റെ മറവിൽ ബോബി ചെമ്മണ്ണൂർ എന്ന സ്വർണവ്യാപാരിയുടെ തട്ടിപ്പു പദ്ധതികൾക്കെതിരെ അധികാരകേന്ദ്രങ്ങളിൽ പരാതികൾ സമർപ്പിക്കുന്നതിൽ എന്നോടു ബോബി ചെമ്മണ്ണൂരിനു വ്യക്തിവൈരാഗ്യം ഉണ്ടെന്നു ജോയ് പരാതിയിൽ പറഞ്ഞിരുന്നു. തൃശൂർ മണ്ണുത്തിക്കടുത്തു സ്ഥാപിക്കുമെന്നു പറയുന്ന ഓക്സിജൻ സിറ്റിയെന്ന തട്ടിപ്പു പദ്ധതിയിലൂടെ 6000 കോടി രൂപ തട്ടിച്ചെടുക്കുന്നുവെന്ന കാര്യവും പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലൊക്കെ തനിക്കെതിരെ ബോബി ചെമ്മണ്ണൂരിനു വൈരാഗ്യമുണ്ടെന്നാണു ജോയ് കൈതാരത്തു പരാതിയിൽ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP