Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് കെ രാധാകൃഷ്ണനെതിരെ കേസ്; പൊലീസ് നടപടി ഡിജിപിയുടെ നിർദേശത്തെ തുടർന്ന്; യെച്ചൂരിയുടെയും വൃന്ദാ കാരാട്ടിന്റെയും നിലപാടുകളും നിർണ്ണായകമായി

ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് കെ രാധാകൃഷ്ണനെതിരെ കേസ്; പൊലീസ് നടപടി ഡിജിപിയുടെ നിർദേശത്തെ തുടർന്ന്; യെച്ചൂരിയുടെയും വൃന്ദാ കാരാട്ടിന്റെയും നിലപാടുകളും നിർണ്ണായകമായി

തൃശ്ശൂർ: വടക്കാഞ്ചേരി കൂട്ട ബലാൽസംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷണനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിലാണ് കേസെടുത്തിരി ക്കുന്നത്. ഡിജിപിയുടെ നിർദേശ പ്രകാരം തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഐപിസി 228 സെക്ഷൻ എ വകുപ്പ് പ്രകാരമാണ് രാധാകൃഷ്ണനെതിരെയുള്ള കേസ്.

വടക്കാഞ്ചേരി കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട് ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തതും. കെ രാധാകൃഷ്ണൻ ഇരയുടെ പേര് പറയരുതായിരുന്നെന്നും ഇക്കാര്യത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാർട്ടിയുടെ നിലപാട്.

ബലാൽസംഗ കേസിലെ ഇരയുടെ പേര് കെ രാധാകൃഷ്ണൻ പറയരുതായിരുന്നു എന്നാണ് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. വിഷയം പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ മന്ത്രി കെകെ ശൈലജയും ടിഎൻ സീമയും അടക്കം നേതാക്കൾ കെ രാധാകൃഷ്ണനെ പ്രതിരോധിച്ച് നിലപാടെടുത്ത സമയത്ത് ബൃന്ദാ കാരാട്ടും കെ.രാധാകൃഷ്ണനെതിരെ വിമർശനാത്മക നിലപാട് സ്വീകരിച്ചിരുന്നു. രാധാകൃഷ്ണന്റെ നടപടി തെറ്റാണെന്നായിരുന്നു ബൃന്ദയുടെ മറുപടി. ദേശീയ നേതാക്കൾ തള്ളിപ്പറഞ്ഞതോടെയാണ് കെ രാധാകൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്.

ബലാത്സംഗം ചെയ്ത കാര്യം പാർട്ടി നേതൃത്വത്തിൽ നേരത്തെ പരാതിപ്പെട്ടെങ്കിലും ഒത്തുതീർപ്പാക്കുന്നതിനായിരുന്നു ശ്രമിച്ചിരുന്നതെന്ന് യുവതി നേരത്തേ വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP