Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരോധനാജ്ഞ ലംഘിച്ച് യോഗം ചേർന്ന കൊടുവള്ളി നഗരസഭക്കെതിരെ കേസെടുത്ത് പൊലീസ്; നടപടി പ്രതിപക്ഷത്തിന്റെ പരാതിയിന്മേൽ; കളക്ടറുടെ അനുമതി ലഭിച്ചിരുന്നെന്നും എൽഡിഎഫിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേസെന്നും നഗരസഭാചെയർപേഴ്‌സൺ

നിരോധനാജ്ഞ ലംഘിച്ച് യോഗം ചേർന്ന കൊടുവള്ളി നഗരസഭക്കെതിരെ കേസെടുത്ത് പൊലീസ്; നടപടി പ്രതിപക്ഷത്തിന്റെ പരാതിയിന്മേൽ; കളക്ടറുടെ അനുമതി ലഭിച്ചിരുന്നെന്നും എൽഡിഎഫിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കേസെന്നും നഗരസഭാചെയർപേഴ്‌സൺ

ജാസിം മൊയ്തീൻ

കോഴിക്കോട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. ഇത് ലംഘിച്ച് യോഗം ചേർന്നതിന് കൊടുവള്ളി നഗരസഭക്കെതിരെ കേസെടുത്ത് പൊലീസ്. പ്രതിപക്ഷത്തുള്ള എൽഡിഎഫിന്റെ പരാതിയിലാണ് കൊടുവള്ളി പൊലീസ് നഗരസഭക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞ നിലനിൽക്കെ അടിയന്തിര പ്രാധാന്യമില്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചുചേർക്കുന്നതിനെതിരെ നേരത്തെ തന്നെ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചിരുന്നു.

ഇതിന്റെ ഭാഗമായി പ്രതിപക്ഷത്തു നിന്ന് ഒരംഗം മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. അയാൾ യോഗത്തിൽ നിന്ന് വിയോജിപ്പ് അറിയിച്ച് ഇറങ്ങിപ്പോരുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പ്രതിപക്ഷം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 259 വകുപ്പ് പ്രകാരവും കളക്ടറുടെ ഉത്തരവ് ലംഘിച്ചു എന്ന കുറ്റം ചുമത്തിയും കൊടുവള്ളി പൊലീസ് കേസെടുത്തു.

അതേ സമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് നഗരസഭ ചെയർപേഴ്‌സൺ ശരീഫ കണ്ണാടിപ്പൊയിൽ മറുനാടൻ മലയാളിയോട് പറഞ്ഞു. 21ന് ബഡ്ജറ്റ് യോഗത്തിൽ പ്രതിപക്ഷം പദ്ധതികൾ അവതരിപ്പിച്ച് പ്രത്യേക യോഗം ചേരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇന്നലെ യോഗം ചേർന്നത്. അതല്ലായെങ്കിൽ 21ന് തന്നെ ഇത് പൂർത്തിയാക്കുമായിരുന്നു. കളക്ടറുടെ അനുമതി വാങ്ങിയതിന് ശേഷം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് യോഗം കൂടിയത്.

കളക്ടറുമായി നടത്തിയ ഫോൺസംഭാഷണം അടക്കം ഞങ്ങളുടെ പക്കലുണ്ട്. കൃത്യമായ അകലം പാലിച്ച്, മുന്നൊരുക്കങ്ങൾ നടത്തിയാണ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തത. കുറഞ്ഞ സമയം കൊണ്ട് യോഗം പിരിയുകയും ചെയ്തു. പ്രതിപക്ഷത്ത് നിന്ന് എസി മുഹമ്മദ് എന്ന അംഗം യോഗത്തിൽ പങ്കെടുത്ത് ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. എൽഡിഎഫിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും കൊടുവള്ളി നഗരസഭാ ചെയർപേഴ്‌സൺ ശരീഫ കണ്ണാടിപ്പൊയിൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP