Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ സിപിഎം ലോക്കൽ കമ്മിറ്റി അംഗമെന്ന നിലയിൽ പോസ്റ്റിട്ട ലസിത പാലക്കലിനെതിരെ പൊലീസ് കേസെടുത്തു; ചുമത്തിയത് ഒരു വർഷം വരെ തടവ് ലഭിക്കാനുള്ള വകുപ്പുകൾ

മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ സിപിഎം ലോക്കൽ കമ്മിറ്റി അംഗമെന്ന നിലയിൽ പോസ്റ്റിട്ട ലസിത പാലക്കലിനെതിരെ പൊലീസ് കേസെടുത്തു; ചുമത്തിയത് ഒരു വർഷം വരെ തടവ് ലഭിക്കാനുള്ള വകുപ്പുകൾ

കണ്ണൂർ: സംഘപരിവാർ പ്രവർത്തക ലസിത പാലക്കലിനെതിരെ പൊലീസ് കേസെടുത്തു. പ്രകോപനപരമായ ഫേസ്‌ബുക്ക് പോസ്റ്റിട്ടു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രകോപനമുണ്ടാക്കി കലാപം നടത്താൻ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യത്തിന് ഒരു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ചേർത്താണ് ധർമ്മടം പൊലീസ് കേസെടുത്തിരിക്കുന്നത്.

മാതാപിതാക്കളുടെയും മക്കളുടെയും ദുരൂഹ മരണത്തിൽ അറസ്റ്റിലായ പിണറായി പടന്നക്കര വണ്ണത്താൻ വീട്ടിൽ സൗമ്യയെ സിപിഎം പിണറായി ലോക്കൽ കമ്മിറ്റി അംഗമായി ചിത്രീകരിച്ച് രാഷ്ട്രീയ സേവികസമിതി നേതാവായ ലസിത പാലക്കൽ ഫേസ്‌ബുക്കിലിട്ട പോസ്റ്റിനെതിരെ സിപിഎം പരാതയുമായി എത്തിയത്.

ലസിതയുടെ ഫേസ്‌ബുക്ക് ടൈം ലൈനിലാണ് സൗമ്യയുടെ ഫോട്ടോ സഹിതമുള്ള പോസ്റ്റിട്ടത്. ''പിണറായിയിലെ ലവൾ -ലോക്കൽ കമ്മിറ്റി അംഗമാണെന്ന് കേട്ടു'' എന്ന വരികളോടെയാണ് തുടക്കം. ''അവിഹിതബന്ധത്തെ എതിർത്തതിന് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ, സിപിഎം പിണറായി ലോക്കൽ കമ്മിറ്റി അംഗം. ഇതാണ് സഖാവ്, ഇതാവണം സഖാവ്'' എന്ന വരികളും ചേർത്തിട്ടുണ്ട്. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടതോടെയാണ് ലസിത പാലക്കലിനെതിരെ സിപിഎം നിയമനടപടിക്കൊരുങ്ങിയത്.

സൗമ്യ സിപിഎം അനുഭാവിേപാലുമല്ല. കടുത്ത രാഷ്ട്രീയവിരോധത്താൽ പാർട്ടിയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്‌ബുക്കിലൂടെ ദുഷ്പ്രചാരണം നടത്തിയ ലസിത പാലക്കലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സിപിഎം പിണറായി ലോക്കൽ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നത്. ഇതേ തുടർന്നാണ് പൊലീസ് ഇപ്പോൾ ലസിത പാലക്കലിനെതിരെ കേസെടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP