Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദപ്രസംഗത്തിൽ പാറക്കൽ അബ്ദുള്ള എംഎൽഎയ്‌ക്കെതിരെ കേസെടുത്തു; രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നുവെന്ന് ലീഗ് നേതാവ്

വിവാദപ്രസംഗത്തിൽ പാറക്കൽ അബ്ദുള്ള എംഎൽഎയ്‌ക്കെതിരെ കേസെടുത്തു; രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നുവെന്ന് ലീഗ് നേതാവ്

കോഴിക്കോട്: വിവാദപ്രസംഗത്തിൽ കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ളക്കെതിരെ കേസെടുത്തു. എംഎൽഎയുടെ പ്രസംഗം അക്രമസംഭവങ്ങൾക്ക് പ്രേരണ നൽകുന്നതാണെന്ന് കണ്ട് നാദാപുരം പൊലീസാണ് കേസെടുത്തത്.

കെഎംസിസി ദുബായ് വേദിയിൽ പാറക്കൽ അബ്ദുള്ളഎംഎൽഎ നടത്തിയ പ്രസംഗമാണ് വിവാദമായത്. നാദാപുരത്തെ യൂത്ത് ലീഗ് പ്രവർത്തകൻ അസ്ലമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എംഎൽഎ നടത്തിയ പരാമർശങ്ങളാണ് കേസിനാസ്പദം.

തൂണേരി അസ്ലമം വധവുമായി ബന്ധപ്പെട്ട് അബ്ദുള്ള നടത്തിയ പ്രസംഗം വിവാദമായിരുന്നു. ലീഗ് പ്രവർത്തകൻ നസ്രുദ്ധീനെ കൊലപ്പെടുത്തിയ എസ്ഡിപിഐക്കാർ അസ്ലമിന്റെ കാര്യത്തിൽ തങ്ങളെ ഉപദേശിക്കേണ്ടെന്ന് പറഞ്ഞു നടത്തിയ പ്രസംഗത്തിലെ വാക്കുകളാണ് വിവാദമായത്. പ്രസംഗത്തിനെതിരെ ഡിവൈഎഫ്‌ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് നാദാപുരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എംഎൽഎക്കെതിരെ കേസെടുത്ത്. അതേസമയം അങ്ങനെപ്രസംഗം നടത്തിയിട്ടില്ലെന്നും, രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള നടപടിയാണെന്നുമാണ് കേസിനോടുള്ള പാറക്കൽ അബ്ദുള്ള എംഎൽഎയുടെ പ്രതികരണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP