Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങൾ വിനയായി; ഗൂഢാലോചന ആരോപിച്ചുള്ള മാപ്പു പറച്ചിലും വെറുതെയായി; വിവാദ പ്രസംഗത്തിൽ ആർ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കേസ് എടുക്കും

ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങൾ വിനയായി; ഗൂഢാലോചന ആരോപിച്ചുള്ള മാപ്പു പറച്ചിലും വെറുതെയായി; വിവാദ പ്രസംഗത്തിൽ ആർ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കേസ് എടുക്കും

തിരുവനന്തപുരം: വിവാദപ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ് ബി നേതാവ് ആർ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ കേസ്. ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങളുടെ പേരിലാണു കേസ്. പിള്ളയ്‌ക്കെതിരെ കേസെടുക്കാൻ കൊല്ലം റൂറൽ എസ്‌പിക്കു ഡിജിപി ലോകനാഥ് ബെഹ്‌റ നിർദ്ദേശം നൽകി.

എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുസമ്മേളനത്തിൽ സംസാരിക്കവേയാണ് പിള്ള ന്യൂനപക്ഷങ്ങളെ വിമർശിച്ച് സംസാരിച്ചത്. സംഗതി വിവാദമായതോടെ മകനും എംഎൽഎയുമായ കെ ബി ഗണേശ് കുമാർ മാപ്പ് അപേക്ഷിച്ചിരുന്നു. പിന്നാലെ ബാലകൃഷ്ണപിള്ളയും വാർത്താസമ്മേളനത്തിൽ മാപ്പു ചോദിച്ചു.

'തിരുവനന്തപുരത്ത് പോയാൽ താൻ പാർട്ടി ഓഫിസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെതന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവച്ച് അങ്ങ് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാൽ ഉറങ്ങാൻ പറ്റില്ല. ബാങ്ക് വിളിക്കുമ്പോൾ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. 10 മുസ്ലിംകളോ ക്രൈസ്തവരോ ഒരിടത്ത് താമസിച്ചാൽ അവർ അവിടെ പള്ളി പണിയും. പണ്ട് ഒരു പ്രദേശത്ത് ഒരു ക്രിസ്ത്യൻ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളൂ. മുസ്ലിം യുവതികളെ പള്ളിയിൽ കയറ്റാതിരിക്കുന്നത് ശരിയാണോ? അങ്ങനെ വന്നാൽ കഴുത്തറക്കും. ശബരിമല വിഷയത്തിൽ തന്ത്രിമാരും ആചാര്യന്മാരും പറഞ്ഞ കാര്യം ശരിയല്ലെന്ന് ജഡ്ജി കുര്യൻ തോമസ് പറഞ്ഞാൽ അതും ശരിയാകില്ല. വിശ്വാസത്തിനുവേണ്ടി കഴുത്തറക്കുകയാണിപ്പോൾ' എന്നു പരാമർശിക്കുന്ന പ്രസംഗമാണു വിവാദത്തിലായത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP