Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടാറ്റ കമ്പനിക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസ്; സർക്കാരിനെ വരെ കബളിപ്പിച്ചെന്നു പരാതി; കേസ് കമ്പനി എംഡിയെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് അനുസരിച്ച്

ടാറ്റ കമ്പനിക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം കേസ്; സർക്കാരിനെ വരെ കബളിപ്പിച്ചെന്നു പരാതി; കേസ് കമ്പനി എംഡിയെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് അനുസരിച്ച്

മൂന്നാർ: മൂന്നാറിലെ തൊഴിലാളി സമരവും വിവാദങ്ങളും കത്തിനിൽക്കെ ടാറ്റ കമ്പനിക്കെതിരെ ഭൂസംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തു. കമ്പനി എംഡിയെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷുകാരുടെ കൈവശമുണ്ടായിരുന്ന തോട്ടം സ്വാതന്ത്ര്യത്തിന് ശേഷം സർക്കാരിന് അവകാശപ്പെട്ടതാണ്. എന്നാൽ ഇത് മറച്ച് വച്ച് കബളിപ്പിച്ചുവെന്നാണ് പരാതി. കമ്പനിക്ക് സിആർപിസി 91 വകുപ്പ് പ്രകാരം നോട്ടീസ് നൽകി. അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉണ്ടായേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഒമ്പത് എസ്‌റ്റേറ്റുകളിലെ കയ്യേറ്റത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഒമ്പത് കേസുകളാണ് മൂന്നാർ, ദേവികുളം, നെടുങ്കണ്ടം സ്‌റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത്. സർക്കാർ ഭൂമി കൈയേറി, കൈവശം വച്ച് ധനലാഭം ഉണ്ടാക്കിയതിനാണ് ടാറ്റയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ലാന്റ് കൺസർവൻസി ആക്ടിലെ വിവിധ വകുപ്പുകളും ഐ പി സി 423, 424 വകുപ്പുകളും ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.

ടാറ്റ കണ്ണൻ ദേവൻ പ്ലാന്റേഷനുകൾക്ക് കീഴിലെ മൂന്നാറിലെ 7 എസ്‌റ്റേറ്റുകളും ദേവികുളത്തെ ഗൂഡാർവിള എസ്‌റ്റേറ്റും ശാന്തൻപാറയിലെ പെരിയവരൈ എസ്‌റ്റേറ്റും കൈയേറ്റമാണെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകൻ വി മോഹൻ കുമാർ നൽകിയ പരാതിയിലാണ് നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ എം ഡി അടക്കമുള്ളവർക്ക് പൊലീസ് നോട്ടീസ് നൽകി. ടാറ്റയുടെ വിശദീകരണം കേട്ട ശേഷം മേൽ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.

അതിനിടെ എ ഐ ടി യു സി ദേവികുളം തോട്ടം തൊഴിലാളി യുണിയൻ, അംഗങ്ങളുടെ താത്പര്യമനുസരിച്ച് പുനഃസംഘടിപ്പിക്കാനുള്ള ആവശ്യം ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിക്കാൻ എക്‌സിക്യൂട്ടീവ് - മാനേജ്‌മെന്റ് കമ്മിറ്റികൾ ചേർന്ന ശേഷം നേതാക്കൾ ധാരണയിലെത്തി. യോഗങ്ങളിൽ തെരെഞ്ഞെടുക്കപ്പെട്ടവർ രാജി സന്നദ്ധത അറിയിച്ചതോടെ പ്രസിഡന്റ് ഒഴികെയുള്ള തെരെഞ്ഞെടുക്കപ്പെട്ടവരെല്ലാം വിശ്വാസവോട്ട് തേടാൻ തീരുമാനിച്ചു.

സമരരംഗത്തുണ്ടായിരുന്ന സ്ത്രീ തൊഴിലാളികളടക്കമുള്ളവരെ ഉൾക്കൊള്ളാൻ തെരെഞ്ഞെടുപ്പ് നടത്തും. ഇതിനായി ജി എൻ ഗുരുനാഥനെ വരണാധികാരിയായി തെരെഞ്ഞെടുത്തു. ഞായറാഴ്ച ചേരുന്ന ജനറൽ ബോഡിയിൽ അന്തിമ തീരുമാനമെടുത്ത ശേഷം തെരെഞ്ഞെടുപ്പിനായി ഒക്ടോബർ നാലിന് വീണ്ടും ജനറൽ ബോഡി ചേരുമെന്നും യൂണിയൻ പ്രസിഡന്റ് സി എ കുര്യൻ അറിയിച്ചു. സി ഐ ടി യുവിന്റെ ഡിവിഷൻ യൂണിറ്റ് യോഗങ്ങൾ നടന്നു വരികയാണ്.

സ്ഥിതിഗതികൾ വിലയിരുത്താനും ഡിവിഷൻ ജനറൽബോഡി യോഗങ്ങളുടെ കാര്യത്തിൽ അന്തിമ താരുമാനമെടുക്കാനും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം എം മണിയുടെ സാന്നിധ്യത്തിൽ യൂണിയന്റെ പ്രവർത്തക സമിതി യോഗം ചേരും. 28 എക്‌സിക്യൂട്ടീവ് അംഗങ്ങളിൽ 11 പേർ പങ്കെടുത്ത ഐ എൻ ടി യു സിയുടെ തോട്ടം തൊഴിലാളി യൂണിയൻ യോഗം എ കെ മണിയുടെ രാജി ജനറൽബോഡി തള്ളണമെന്ന് ആവശ്യപ്പെടാൻ തീരുമാനിച്ചു. സമരം ചെയ്ത സ്ത്രീ തൊഴിലാളികൾ നാളെ യോഗം ചെർന്ന് പുതിയ യൂണിൻ അടക്കമുള്ള തീരുമാനവുമായി മുന്നോട്ട് പോവുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP