Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐരാവതത്തിൽ വാഹിദ് കുടങ്ങി; ഐ ഗ്രൂപ്പ് എംഎൽഎയ്‌ക്കെതിരെ തെളിവുണ്ടെന്ന് പൊലീസ്; ബിജി മോളെ പൊതുവേദിയിൽ അപമാനിച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കുറ്റപത്രം വരും

ഐരാവതത്തിൽ വാഹിദ് കുടങ്ങി; ഐ ഗ്രൂപ്പ് എംഎൽഎയ്‌ക്കെതിരെ തെളിവുണ്ടെന്ന് പൊലീസ്; ബിജി മോളെ പൊതുവേദിയിൽ അപമാനിച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കുറ്റപത്രം വരും

തിരുവനന്തപുരം: എംഎ വാഹിദ് എംഎൽഎയ്‌ക്കെതിരെ പൊലീസ് റിപ്പോർട്ട്. പൊതുവേദിയിൽ വച്ച് ഇ എസ്.ബിജി മോളെ എംഎൽഎയെ അപമാനിക്കുന്ന രീതിയിൽ എം.എ.വാഹിദ് പ്രസംഗിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിന്റെ പേരിൽ് വാഹിദിനെതിരെ പൊലീസ് റിപ്പോർട്ട് കോടതയിൽ സമർപ്പിച്ചിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ബിജിമോൾ സമർപ്പിച്ച പരാതിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും തിരുവനന്തപുരം ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാവുമാണ് വാഹിദ്.

നിയമസഭ ബജറ്റ് അവതരണ വേളയിൽ എംഎൽഎമാർ തമ്മിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് വാഹിദ് വിവാദ പരാമർശം നടത്തിയത്. നിയമസഭയിൽ ബിജിമോൾ ഒരു ഐരാവതത്തെ പോലെ വരുന്നുവെന്നായിരുന്നു വാഹിദ് പ്രസംഗത്തിനിടെ പറഞ്ഞത്. കഴക്കൂട്ടം എംഎൽഎയാണ് എം.എ വാഹിദ്. കെ.എം.മാണിക്ക് ശ്രീകാര്യത്ത് നൽകിയ സ്വീകരണത്തിലാണ് വാഹിദ് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ബജറ്റ് അവതരണദിവസം സഭയിലെ സംഘർഷങ്ങൾ വിവരിക്കുന്നതിനിടെയായിരുന്നു ഈ പരാമർശം നടത്തിയത്. വാഹിദിനെതിരെ ബിജമോൾ ഡി. ജി. പിക്ക് നൽകിയ പരാതിയിൽ ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു.

വാഹിദിനെതിരെ ബിജിമോൾ ഡിജിപിക്ക് നൽകിയ പരാതിയിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബുവും ബിജിമോൾക്കെതിരെ പരാമർശം നടത്തിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് കേസ്. എന്നാൽ മന്ത്രി ഷിബു ബേബി ജോൺ. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബു എന്നിവർക്കെതിരെ കേസില്ല. ഡി.ജി.പിയുടെ നിയമോപദേശത്തെത്തുടർന്നാണ് ഇവരെ ഒഴിവാക്കിയത്. ഇരുവർക്കുമെതിരെ തെളിവില്ലെന്നാണ് നിയമോപദേശം.

മന്ത്രി ഷിബു ബേബിജോൺ, എം.എ.വാഹിദ് എംഎ‍ൽഎ., കോഴിക്കോട് ഡി.സി.സി. പ്രഡിഡന്റ് കെ.സി.അബു എന്നിവർക്കെതിരെ ഇ.എസ്.ബിജിമോൾ എംഎ‍ൽഎ. പരാതി നൽകിയിരുന്നു. സഭയിൽ നടന്ന ഒരു സമരത്തെ നേരിടാൻ മന്ത്രി തന്നെ കായികമായി തടയുകയാണെന്നാണ് കരുതിയതെന്നും എന്നാൽ, ലൈംഗിക ഉദ്ദേശ്യത്തോടെയാണ് തടഞ്ഞതെന്ന് കെ.സി.അബുവിന്റെ പ്രസ്താവനയിലൂടെ വ്യക്തമായെന്നും ബിജിമോൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. മന്ത്രി ഷിബുവിനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 354ാം വകുപ്പ് പ്രകാരവും എം.എ.വാഹിദ്, കെ.സി.അബു എന്നിവർക്കെതിരെ 354എ, 509 വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്നാണ് ബിജിമോൾ ഡി.ജി.പി.ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടത്.

എന്നാൽ ഇവ പൊലീസ് തള്ളി. എന്നാൽ വാഹിദ് പൊതുവേദിയിൽ നടത്തിയത് സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസംഗമാണെന്നും വിലയിരുത്തി. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് തീരുമാനം. ബജറ്റ് അവതരണ ദിവസത്തെ സംഭവങ്ങളിൽ ശിവദാസൻ നായർക്കെതിരേയും വാഹിദിനെതിരേയും ജമീലാ പ്രകാശവും പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ അതിൽ പൊലീസ് നടപടി സ്വീകരിച്ചില്ല. ഈ സാഹചര്യത്തിൽ മജിസ്‌ട്രേട്ട് കോടതിയിൽ ജമീലാ പ്രകാശം പരാതി നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP