Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അംഗങ്ങൾ നൽകിയ പണം ബാങ്കിലടച്ചില്ല; വെള്ളാപ്പള്ളിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്; നടപടി മൂന്ന് എസ്എൻഡിപി യൂണിയനുകൾ നൽകിയ പരാതിയിൽ

അംഗങ്ങൾ നൽകിയ പണം ബാങ്കിലടച്ചില്ല; വെള്ളാപ്പള്ളിക്കെതിരെ വഞ്ചനാകുറ്റത്തിന് കേസ്; നടപടി മൂന്ന് എസ്എൻഡിപി യൂണിയനുകൾ നൽകിയ പരാതിയിൽ

ആലപ്പുഴ: മൈക്രോ ഫിനാൻസ് തട്ടിപ്പിൽ ഒന്നാം പ്രതിയായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും കുരുക്കിൽ. അങ്ങളിൽ നിന്നും പിരിച്ചെടുത്തെ പണം ബാങ്കിൽ അടച്ചില്ലെന്ന പരാതിയിൽ വെള്ളാപ്പള്ളിക്കെതിരെ വഞ്ചനാ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. വിജിലൻസ് കേസിന് പിന്നാലെയാണ് വെള്ളാപ്പള്ളിക്കെതിരെ പൊലീസ് വഞ്ചാനക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

മൈക്രോഫിനാൻസ് വായ്പാതട്ടിപ്പിലാണ് കായംകുളം പൊലീസിന്റെ നടപടി. അംഗങ്ങൾ നൽകിയ പണം ബാങ്കിലടച്ചില്ലെന്ന പരാതിയിലാണ് കേസ്. മൂന്ന് എസ്എൻഡിപി ശാഖാ യൂണിറ്റുകളാണ് പരാതി നൽകിയത്. കഴിഞ്ഞ ആറു മാസമായി യൂണിയൻ അംഗങ്ങൾ വിവിധ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു.

ശാഖാ യൂണിയനുകളിലാണ് അംഗങ്ങൾ പണം തിരികെ അടയ്ക്കുന്നത്. എന്നാൽ ഈ വായ്പാ തുക യൂണിയന്റെ ഭാഗത്തുനിന്ന് ബാങ്കിലേക്ക് എത്തിയിരുന്നില്ല. ബാങ്കുകളിൽ നിന്നും പല വ്യക്തികൾക്കും ജപ്തി നോട്ടീസ് ലഭിച്ചു. ഇതേതുടർന്ന് കായംകുളം യൂണിയൻ ഓഫീസ് എസ്എൻഡിപി ഇന്ന് പ്രവർത്തകർ ഉപരോധിച്ചിരുന്നു. അതിനുശേഷമാണ് കായംകുളം പൊലീസിന് പരാതി നൽകിയത്.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എസ്എൻഡിപി കായംകുളം യൂണിയൻ പ്രസിഡന്റ് വേലൻചിറ സുകുമാരനാണ് രണ്ടാം പ്രതി. സെക്രട്ടറി പ്രദീപ് ലാൽ, അനിൽ കുമാർ എന്നിവർക്കെതിരെയും കേസുണ്ട്. മൈക്രോഫിനാൻസ് കേസിൽ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് സംഘമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെയാണ് പുതിയ പൊലീസ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP