Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എകെജി സെന്റർ തകർക്കുമെന്ന വിവാദ പ്രസംഗം; ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനെതിരെ കേസെടുത്തു

എകെജി സെന്റർ തകർക്കുമെന്ന വിവാദ പ്രസംഗം; ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനെതിരെ കേസെടുത്തു

തിരുവനന്തപുരം: എകെജി സെന്റർ തകർക്കുമെന്ന വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. അനുവാദമില്ലതെ പൊതുസ്ഥലത്ത് പ്രസംഗിച്ചു, ഭീഷണിപ്പെടുത്തൽ, കലാപ ആഹ്വാനം നടത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സിപിഐഎം പോത്തൻകോട് ലോക്കൽ കമ്മറ്റി സെക്രട്ടറി കവിരാജ് പോത്തൻകോട് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ശബരിമലയിൽ സ്ത്രീകളെ കയറ്റിയാൽ എകെജി സെന്റർ അടിച്ചു തകർക്കുമെന്ന എ.എൻ രാധാകൃഷ്ണന്റെ വിവാദ പ്രസംഗം ആണ് കേസിന് ആധാരം മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സിഡി ഉൾപ്പെടെ വച്ചാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബിജെപി, എഎൻ രാധാകൃഷ്ണന് പോത്തൻകോട് നൽകിയ സ്വീകരണ യോഗത്തിലാണ് എകെജി സെന്റർ തകർക്കുമെന്ന തരത്തിൽ വിവാദ പ്രസംഗം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തതായി പോത്തൻകോട് ഇൻസ്പെക്ടർ ഷാജി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP