Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദളിത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസ്; ബിഷപ്പിന് എതിരെയുള്ള കേസ് തള്ളി: സിഎസ്‌ഐ കർണാടക മധ്യ മഹാഇടവക ബിഷപ് പി.കെ.സാമുവലിനെതിരെയുള്ള കേസ് തള്ളിയത് തെളിവില്ലാത്തതിനാൽ

ദളിത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസ്; ബിഷപ്പിന് എതിരെയുള്ള കേസ് തള്ളി: സിഎസ്‌ഐ കർണാടക മധ്യ മഹാഇടവക ബിഷപ് പി.കെ.സാമുവലിനെതിരെയുള്ള കേസ് തള്ളിയത് തെളിവില്ലാത്തതിനാൽ

സ്വന്തം ലേഖകൻ

ബെംഗളൂരു: ദളിത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ സിഎസ്‌ഐ കർണാടക മധ്യ മഹാഇടവക ബിഷപ് പി.കെ.സാമുവലിനെതിരെയുള്ള കേസ് തള്ളി. തെളിവില്ലെന്ന് അറിയിച്ചുകൊണ്ടുള്ള പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് ബെംഗളൂരു അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്‌ട്രേട്ട് കോടതിയുടെ നടപടി. ജനുവരിയിൽ ജീവനൊടുക്കാൻ ശ്രമിച്ച ഇരുപത്തിയേഴുകാരി നൽകിയ പരാതിയിലാണ് ബിഷപ്പിനും അനുയായി വിനോദ് ദാസനുമെതിരെ അന്വേഷണം നടത്തിയത്.

വിനോദിനെതിരെ 2013ൽ യുവതി ലൈംഗിക പീഡനക്കേസ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ ബിഷപ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾക്കു വഴങ്ങാത്തതിനെ തുടർന്നു ഒത്തു തീർപ്പാക്കാൻ വിളിച്ചു വരുത്തിയതിന് ശേഷം യുവതിയെ ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്. യുവതി കേസ് നൽകിയതിന് പിന്നാലെ തന്നെ തനിക്കെതിരേയുള്ള ആരോപണങ്ങൾ നിഷേധിച്ച് ബിഷപ്പ് രംഗത്തെത്തിയിരുന്നു.

തനിക്കെതിരെ പരാതി നൽകിയ യുവതിയെ അറിയില്ലെന്നും സംഭവം നടന്നെന്ന് പറയുന്ന ദിവസം യുവതിയും ഭർത്താവും വീട്ടിലേക്ക് വന്നിട്ടില്ലെന്നും ബിഷപ്പ് പറഞ്ഞു. 2013 ലാണ് കൊത്തന്നൂർ പൊലീസിൽ വിനോദ് ദാസിനെതിരെ യുവതി പരാതി നൽകുന്നത്. ഈ കേസ് ഒത്തുതീർപ്പാക്കാൻ യുവതിയെയും ഭർത്താവിനെയും ബിഷപ്പ് വിളിപ്പിച്ചിരുന്നു.

ഇതനുസരിച്ച് ജനുവരി 21 ന് ഹോളി ട്രിനിറ്റി ചർച്ചിൽ എത്തിയ യുവതിക്ക് വിനോദിനെതിരെയുള്ള കേസ് പിൻവലിച്ചാൽ 1 കോടി രൂപയും സഭയിൽ ജോലിയും നൽകാമെന്ന് ബിഷപ്പ് വാഗ്ദാനം ചെയ്തു. വിസമ്മതിച്ച യുവതിയെ ബിഷപ്പ് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമായിരുന്നു കേസ്. പിന്നീട് ജനുവരി 31 ന് യുവതിയുടെ അമ്മയെ ചികിത്സിച്ചിരുന്ന സിഎസ്ഐ ആശുപത്രിയിൽ സാമുവൽ എത്തുകയും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് കൂട്ടാക്കാതിരുന്ന യുവതിയും സാമുവലും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഒടുവിൽ യുവതി വിഷം കുടിക്കുകയും ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP