Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നാർ ട്രിബ്യൂണൽ ഓഫീസിൽ അതിക്രമിച്ച് കടന്ന എസ്. രാജേന്ദ്രൻ എംഎൽഎയ്‌ക്കെതിരെ കേസ് എടുത്ത സംഭവം; എസ്‌ഐയെ സ്ഥലം മാറ്റി

മൂന്നാർ ട്രിബ്യൂണൽ ഓഫീസിൽ അതിക്രമിച്ച് കടന്ന എസ്. രാജേന്ദ്രൻ എംഎൽഎയ്‌ക്കെതിരെ കേസ് എടുത്ത സംഭവം; എസ്‌ഐയെ സ്ഥലം മാറ്റി

മൂന്നാർ: പ്രളയത്തിൽ നശിച്ച മൂന്നാർ ഗവ: കോളേജ് പുനഃരാരംഭിക്കാൻ സൗകര്യമൊരുക്കാൻ മൂന്നാർ ട്രിബ്യൂണൽ ഓഫീസിൽ അതിക്രമിച്ച് കടന്ന എസ്. രാജേന്ദ്രൻ എം എൽ എ യുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ നടപടിയെടുത്ത മൂന്നാർ എസ് ഐ പി.ജെ വർഗീസിനെ തെറിപ്പിച്ചു.

തഹസീൽദാർ അടക്കമുള്ള ഉദ്യോസ്ഥരുടെ സാന്നിദ്ധ്യത്തിൽ കെട്ടിടത്തിന്റെ പൂട്ടുകൾ പൊളിച്ചും ഫയലുകൾ വാരിവലിച്ചിട്ടും എം എൽ എ യും സംഘവും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് ട്രിബ്യൂണൽ ജീവനക്കാർ പുറത്തുവിട്ട വിവരം. അക്രമ രംഗങ്ങൾ മൊബൈലിൽ പകർത്തിയ ജീവനക്കാരനെ മർദ്ദിക്കുകയും ഫോൺ പിടിച്ചു വാങ്ങിയെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. രണ്ട് മണിക്കൂറോളം നേരം ഇവിടെ തങ്ങിയ എം എൽ എ യുടെ നേതൃത്വത്തിലുള്ള ട്രിബ്യൂണൽ ഓഫീസിലെ കോടതി ഹാൾ ക്ലാസ്സ് മുറിയാക്കാൻ ശ്രമിച്ചെന്നും റിപ്പോർട്ടുണ്ട്.

ട്രിബ്യൂണലിന്റെ പ്രവർത്തനം നിർത്തുന്നതായി അടുത്തിടെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് സംസന്ധിച്ച് ഇനിയും സർക്കാർ ഉത്തരവ് ഇറങ്ങിയിടില്ല .ഫയലുകളും രേഖകളുമൊന്നും ഇവിടെ നിന്നും മാറ്റിയിട്ടില്ല. ജീവനക്കാർ എത്തുന്നുമുണ്ട്. ഫയലുകൾ തരം തിരിക്കുന്ന ജോലികൾ ഇപ്പോഴും നടക്കുന്നുമുണ്ട്.

ഈ സാഹചര്യത്തിലാണ് കോളേജ് പ്രവർത്തിപ്പിക്കാനെന്ന പേരിൽ സർക്കാർ ഉദ്യേഗസ്ഥരടക്കമുള്ളവരെ കൂട്ടിയെത്തി എം എൽ എ നാശനഷ്ടങ്ങളുണ്ടാക്കിയതെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം .ഈ സംഭവത്തിൽ പരാതി ഉണ്ടായ സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത് .മുന്നാർ എസ് ഐ യോട് ഉടൻ കട്ടപ്പനയിൽ ചാർജ്ജെടുക്കാനാണ് ഉന്നതങ്ങളിൽ നിന്നും നിർദ്ദേശ മെത്തിയിട്ടുള്ളത്.എസ് ഐ സ്ഥലം മാറ്റത്തിനപേക്ഷിച്ചിരുന്ന തിനാലാണ് ഇപ്പോഴത്തെ പറിച്ചുനടീൽ എന്നാണ് ഉദ്യോഗസ്ഥ തലത്തിൽ നിന്നുള്ള വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP