Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊറോണ ചികിത്സാ രീതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതിപക്ഷ നേതാവിനെ അപകീർത്തിപ്പെടുത്തി വ്യാജ പ്രചാരണം: സിഐടിയു നേതാവിനെതിരെ കേസെടുത്ത് പൊലീസ്

കൊറോണ ചികിത്സാ രീതിയെ തെറ്റിദ്ധരിപ്പിച്ച് പ്രതിപക്ഷ നേതാവിനെ അപകീർത്തിപ്പെടുത്തി വ്യാജ പ്രചാരണം: സിഐടിയു നേതാവിനെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം:കൊറോണാ ചികിത്സാ രീതിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപകീർത്തിപെടുത്താൻ ശ്രമിച്ച സിഐ.ടി.യു.നേതാവ് പി.ജി. ദിലീപിനെതിരെ പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചു കൊറോണ ചികിത്സയ്‌ക്കെതിരെ പ്രചരണം നടത്തിയതിനാണ് മ്യൂസിയം പൊലീസ് ഇദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തത്.

സിഐ.ടി.യു. നേതാവും എൽ. ഐ. സി ഏജന്റ്സ് സംഘടന നേതാവുമായ ദിലീപിന്റെ ഫേസ് ബുക്ക് പ്രചരണം തെറ്റാണ് എന്ന് വ്യക്തമാക്കി ഫേസ്‌ബുക്ക് അധികൃതർ തന്നെ ഫാക്ട് ചെക് നടത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നും യാത്രക്കാരെ ക്വറന്റീനിൽ അയക്കുന്ന നടപടി വിജയിക്കാതെ വരുന്ന ഘട്ടത്തിൽ കൊറോണ വ്യാപനം ലഘൂകരിക്കുന്നതിനായി മിറ്റിഗേഷൻ രീതി അവലംബിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് സർക്കാരിന് നൽകിയ നിർദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽമിറ്റിഗേഷൻ രീതി പിഞ്ചുകുഞ്ഞുങ്ങളെയും അറുപത് കഴിഞ്ഞവരെയും മരണത്തിന് വിട്ടുകൊടുക്കുന്ന പരിപാടി ആണെന്ന് ദിലീപ്കുമാർ വ്യാജപ്രചരണം അഴിച്ചുവിടുകയായിരുന്നു. വാട്സാപ് ഗ്രൂപ്പുകളിൽ ഈ വ്യാജവാർത്ത വൻതോതിൽ പ്രചരിച്ചു. കൊറോണ ചികിത്സാരീതിയെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പ്രചരണം തടയണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി നേതാവ് ഒ.ബി. രാജേഷ് ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

എന്നാൽ പൊലീസ് കേസ് എടുത്തിരുന്നില്ല. ഇതേ തുടർന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഔദ്യോഗികമായി ഡിജിപിക്കും പരാതി നൽകി. ഫേസ് ബുക്ക് അധികൃതർ തന്നെ തിരുത്തൽ നടത്തിയിട്ടും കൊറോണ ചികിത്സാ രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ച ദിലീപിനെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറാകാത്തിരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

കൊറോണയെക്കുറിച്ചുള്ള വ്യാജവാർത്തകളും പ്രചാരണവും കർശനമായി തടയാൻ ഫേസ് ബുക്ക് തീരുമാനമെടുത്തിരുന്നു. ഇപ്രകാരം പരിശോധിച്ചപ്പോഴാണ് ദിലീപ്കുമാറിന്റെ വ്യാജവാർത്ത ശ്രദ്ധയിൽപെടുന്നതും നടപടി എടുക്കുന്നതും. വസ്തുതാ പരിശോധന നടത്തിയ ശേഷം തെറ്റായ വാർത്ത ആണെന്ന് ഈ പോസ്റ്റിനോപ്പം ഫേസ്‌ബുക്ക് ചേർത്തു.ഇതോടെ ഷെയർ ചെയ്ത എല്ലാവരുടേയും ഫേസ്‌ബുക്ക് വാളിൽ പോസ്റ്റിനു മുകളിൽ വിവരം തെറ്റാണെന്ന സന്ദേശവും ചേർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP