Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്വാറി അഴിമതിയിൽ രാഹുൽ ആർ നായർക്ക് സസ്‌പെൻഷൻ; എഡിജിപി ശ്രീലേഖയ്ക്കും ഐജി മനോജ് എബ്രഹാമിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും; രാഹുലിന്റെ മൊഴിയും അന്വേഷിക്കാൻ ആഭ്യന്തരവകുപ്പ്

ക്വാറി അഴിമതിയിൽ രാഹുൽ ആർ നായർക്ക് സസ്‌പെൻഷൻ; എഡിജിപി ശ്രീലേഖയ്ക്കും ഐജി മനോജ് എബ്രഹാമിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും; രാഹുലിന്റെ മൊഴിയും അന്വേഷിക്കാൻ ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായ മലപ്പുറം എം.എസ്‌പി കമാണ്ടറും യുവ ഐപിഎസ് ഉദ്യോഗസ്ഥനുമായ രാഹുൽ ആർ നായരെ സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. പത്തംനംതിട്ട മുൻ എസ് പി കൂടിയായ രാഹുൽ ആർ. നായർക്കെതിരെ വിജിലൻസ് കേസെടുത്ത സാഹചര്യത്തിലാണ് ഇത്.

ക്വാറി തുറന്നു നൽകുന്നതിവായി 17 ലക്ഷം രൂപ പത്തനംതിട്ട് എസ്‌പിയായിരിക്കെ കൈക്കുലി വാങ്ങി എന്ന ആരോപണത്തിലാണ് കേസെടുത്തത്. ഇതു സംബന്ധിച്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. കേസ് അന്വേഷിക്കുന്ന എസ് പി സുകേശനാണ് എഫ്‌ഐആർ സമർപ്പിച്ചത്. കേസിൽ പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് ഡയറക്ടർ ആരോപണത്തിൽ കഴമ്പുണ്ടെന്നും അതിനാൽ രാഹുൽ ആർ. നായർക്കെതിരെ കേസെടുക്കണമെന്നും സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് രാഹുലിനെതിരെ വകുപ്പ് തല നടപടി.

അതിനിടെ സംഭവത്തിൽ എഡിജിപി ആർ ശ്രീലേഖയ്ക്കും ഐജി മനോജ് എബ്രഹാമിന് എതിരേയും അന്വേഷണം ഉണ്ടാകും. ശ്രീലേഖയ്ക്കും മനോജിനുമെതിരെ രാഹുൽ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ക്രൈംബ്രാഞ്ചാകും രാഹുലിന്റെ മൊഴിയിലെ ആക്ഷേപങ്ങൾ പരിശോധിക്കുക. ആരോപണവിധേയമായ ക്വാറികൾ തുറന്നുകൊടുത്തത് ശ്രീലേഖയുടേയും മനോജ് എബ്രഹാമിന്റേയും നിർദ്ദേശ പ്രകാരമാണെന്നും താൻ അഴിമതിയൊന്നും നടത്തിയില്ലെന്നുമായിരുന്നു രാഹുലിന്റെ മൊഴി.

കഴിഞ്ഞ ജൂണിലാണ് രാഹുൽ ആർ.നായർക്കെതിരെ ആരോപണമുണ്ടായത്. പത്തനംതിട്ടയിലെ ഒരു പ്രമുഖ ക്രഷർ ക്വാറി ഉടമ പുല്ലാട്ടെ ഒരു യൂണിറ്റ് തുറക്കാൻ എസ്‌പിക്ക് 17 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതി നൽകിയത്. ഇടനിലക്കാരൻ മുഖേനയാണ് എസ്‌പി പണം ആവശ്യപ്പെട്ടത്. ഇതു കൈമാറുകയും ചെയ്തതായി പറയുന്നു. ഇതു സംബന്ധിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്വാറി ഉടമ പരാതി നൽകിയത.്

സംഭവം അന്വേഷിച്ച ഇന്റലിജൻസ് എ.ഡി.ജി.പി തെളിവുകൾ സഹിതം രാഹുൽ നായർക്കെതിരെ ആദ്യ റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് എ.ഡി.ജി.പി കൂടുതൽ അന്വേഷണം നടത്തിയത്. പത്തനംതിട്ടയിലെ കോയിപ്രം ഷാനിയോ മെറ്റൽ ക്രഷർ യൂണിറ്റ് ഉടമ ജയേഷ് തോമസിൽ നിന്ന് 17 ലക്ഷം രൂപ കൈക്കൂലിവാങ്ങിയെന്നും പത്തനംതിട്ടയിലെ ഇടനിലക്കാരൻ അജിത് തോമസ് മുഖേനെ കൊച്ചിയിൽ വച്ച് പണം കൈപ്പറ്റിയെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം,എ.ഡി.ജി.പി ശ്രീലേഖയും ഐ.ജി മനോജ് എബ്രഹാമും നിർദ്ദേശിച്ചതനുസരിച്ചാണ് ക്വാറികൾ തുറക്കാൻ എസ്.ഐ.യോട് പറഞ്ഞതെന്ന് രാഹുൽ വിജിലൻസിന് മൊഴിയും റിപ്പോർട്ടിലുണ്ട്. ഇതെല്ലാം അന്വേഷണത്തിന് വിധേയമാക്കും. ക്വാറി അടച്ചുപൂട്ടാനുള്ള അധികാരം പൊലീസിനല്ല റവന്യൂവകുപ്പിനും ജിയോളജി അധികൃതർക്കുമൊക്കെയാണ്. ഇവിടെ അപകടത്തിന്റെ പേരുപറഞ്ഞാണ് പൊലീസ് ഇടപെട്ടതെന്നാണ് കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP