Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാക്‌സിൻ വിരുദ്ധ പ്രചാരകരുടെ ശ്രദ്ധയ്ക്ക്; സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടാൽ കേസെടുക്കും; നടപടി സ്വീകരിക്കാൻ സൈബർ സെല്ലിന് നിർദ്ദേശം

വാക്‌സിൻ വിരുദ്ധ പ്രചാരകരുടെ ശ്രദ്ധയ്ക്ക്;  സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടാൽ കേസെടുക്കും; നടപടി സ്വീകരിക്കാൻ സൈബർ സെല്ലിന് നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വാക്‌സിൻ വിരുദ്ധ പ്രചരണം നടത്തുന്നവർക്കെതിരെ കേസെടുക്കും. വാക്‌സിനേഷനെതിരെ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സൈബർ സെല്ലിന് മലപ്പുറം കളക്ടർ നിർദ്ദേശം നൽകി. ഇത്തരക്കാർക്കെതിരെ പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് കളക്ടർ അമിത് മീണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്‌സിൻ വിരുദ്ധ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കാമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ നൽകിയ നിർദ്ദേശത്തെ തുടർന്നാണിത്.

വാക്‌സിൻ വിരുദ്ധ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡി.എം.ഒ, ഡി.പി.എം എന്നിവരെ അറിയിക്കണം. മലപ്പുറം കളക്ടറേറ്റിൽ നടന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. തെറ്റായ പ്രചരണം നടത്തുന്ന സോഷ്യൽ മീഡിയ ഐഡികൾ കണ്ടെത്താൻ സൈബർ സെല്ലിനും പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്‌സിനേഷൻ വിരുദ്ധ പ്രചരണം നടത്തുന്നവർക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കാനാണ് നിർദ്ദേശം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP