Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; പരിശോധിച്ചത് ബാങ്കുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട കണക്കുകൾ; ക്രമക്കേടുകൾ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്

സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; പരിശോധിച്ചത് ബാങ്കുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട കണക്കുകൾ; ക്രമക്കേടുകൾ കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്

കണ്ണൂർ: കേരളത്തിലെ വിവിധ ജില്ലാ സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ്, സിബിഐ റെയ്ഡ്. കണ്ണൂർ,മലപ്പുറം,തൃശ്ശൂർ, കൊല്ലം ജില്ലാ സഹകരണ ബാങ്കുകളിലാണ് പരിശോധന. കണ്ണൂർ,കോഴിക്കോട്,തൃശ്ശൂർ ജില്ലാ സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റും മലപ്പുറം,കൊല്ലം ജില്ലാ സഹകരണ ബാങ്കിൽ സിബിഐയുമാണ് പരിശോധന നടത്തുന്നത്.

ബാങ്കുകളിലെ നിക്ഷേപവുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുന്നതിനാണ് റെയ്ഡ്. ആധായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡിന്റെ തുടർച്ചയായിട്ടാണ് റെയ്ഡ്.

കൊല്ലം ജില്ലാ സഹകരണ ബാങ്കിൽ രാവിലെ 10 മണിയോടെയാണ് സിബിഐ റെയ്ഡ് ആരംഭിച്ചത്. 12 ഉദ്യോഗസ്ഥർ അടങ്ങുന്ന സിബി ഐ സംഘം ആണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഇത് വരെ ക്രമക്കേടൊന്നും കണ്ടെത്താനായിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP