Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്തിയിൽ പക്ഷപാതം പാടില്ല; ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്നതെങ്ങനെ? ലാവ്‌ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയുടെ അപ്പീൽ സുപ്രീം കോടതിയിൽ

പന്തിയിൽ പക്ഷപാതം പാടില്ല; ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കുന്നതെങ്ങനെ? ലാവ്‌ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയുടെ അപ്പീൽ സുപ്രീം കോടതിയിൽ

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.കേസിൽ മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ മാത്രം വിചാരണ
നേരിട്ടാൽ മതിയെന്നും പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഹൈക്കോടതി പുപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞത്.

ഉദ്യോഗസ്ഥർ മാത്രം വിചാരണ നേരിടണമെന്ന ഉത്തരവ് ന്യായീകരിക്കാനാവില്ലെന്ന് സിബിഐ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നു. പിണറായി വിജയനും ഉന്നത ഉദ്യോഗസ്ഥർക്കും കെഎസ്ഇബി ഉദ്യോഗസ്ഥർക്കും കേസിൽ കൂട്ടുത്തരവാദിത്വം ഉണ്ട്. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽ വീണ്ടും ചേർക്കണമെന്ന് സിബിഐയുടെ അപ്പീലിൽ വ്യക്തമാക്കുന്നു.

ഒരേ കേസിൽ മൂന്ന് പേർ വിചാരണ നേരിടണമെന്ന് പറയുന്നതും മറ്റുള്ളവർ വിചാരണ നേരിടേണ്ട എന്ന പറയുന്നതും അസാധാരണ വിധിയാണെന്നും സിബിഐ സമർപ്പിച്ച ഹർജിയിൽ പറയുന്നു.സിബിഐയുടെ അപ്പീൽ വെള്ളിയാഴ്ച പരിഗണിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP