Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോബർട്ട് വദേരയുമായി അടുപ്പമുള്ള ഗൾഫ് വ്യവസായി സി.സി. തമ്പിക്കെതിരേ നടപടി തുടരുന്നു; എട്ടു വർഷം മുമ്പ് തെളിവില്ലെന്നുകണ്ട് അവസാനിപ്പിച്ച കേസിൽ പുനരന്വേഷണത്തിന് അനുമതി നേടി സിബിഐ; തേജസ് എൻജിനിയറിങ് കോളജ് വഴിവിട്ട് ടെക്‌നിക്കൽ എജ്യുക്കേഷൻ അനുമതി നേടിയെന്ന കേസിൽ പുതിയ തെളിവുകളുണ്ടെന്നും കേന്ദ്ര അന്വേഷണ ഏജൻസി

റോബർട്ട് വദേരയുമായി അടുപ്പമുള്ള ഗൾഫ് വ്യവസായി സി.സി. തമ്പിക്കെതിരേ നടപടി തുടരുന്നു; എട്ടു വർഷം മുമ്പ് തെളിവില്ലെന്നുകണ്ട് അവസാനിപ്പിച്ച കേസിൽ പുനരന്വേഷണത്തിന് അനുമതി നേടി സിബിഐ; തേജസ് എൻജിനിയറിങ് കോളജ് വഴിവിട്ട് ടെക്‌നിക്കൽ എജ്യുക്കേഷൻ അനുമതി നേടിയെന്ന കേസിൽ പുതിയ തെളിവുകളുണ്ടെന്നും കേന്ദ്ര അന്വേഷണ ഏജൻസി

തിരുവനന്തപുരം: പ്രമുഖ ഗൾഫ് വ്യവസായി സി.സി. തമ്പിക്കെതിരേ എട്ടു വർഷം മുമ്പു തെളിവില്ലെന്നു കണ്ട് അവസാനിപ്പിച്ച കേസിൽ സിബിഐ പുനരന്വേഷണം നടത്തുന്നു. ഇദ്ദേഹത്തിന്റെ ഉമടസ്ഥയിലുള്ള തൃശൂരിലെ തേജസ് എൻജിനിയറിങ് കോളജ് അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ടെക്‌നിക്കൽ എജ്യുക്കേഷൻ അനുമതി നേടിയെന്ന കേസിൽ 2009ൽ സിബിഐ അന്വേഷണം പൂർത്തിയാക്കിയിരുന്നതാണ്. ഇപ്പോൾ കൂടുതൽ തെളിവു ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് പുനരന്വേഷണം നടത്താൻ സിബിഐ തീരുമാനിച്ചിരിക്കുന്നത്. സിബിഐ കൊച്ചി യൂണിറ്റ് നല്കിയ ഹർജിയുടെ അടിസ്ഥാനത്തിൽ സിബിഐ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഓൾ ഇന്ത്യ ടെക്നിക്കൽ എജ്യുക്കേഷന്റെ സതേൺ റീജിയൺ ഡയറക്ടർ ഡോ. മഞ്ജു സിംഗും കേസിൽ പ്രതിയായിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിൽ സിബിഐ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിൽ തമ്പിയുടെതടക്കം ഏഴു കോളേജുകളുടെ പേരിൽ സിബിഐ കേസ് എടുത്തത്. തമ്പി കേസിൽ രണ്ടാം പ്രതിയായിരുന്നു. ഒരു വർഷത്തെ അന്വേഷണത്തിനു ശേഷം തെളിവില്ലെന്നു കണ്ടെത്തി കേസ് അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ ഈ മാസം അഞ്ചിന് സിബിഐയുടെ കൊച്ചി യൂണിറ്റ് എസ്‌പി. എ.ഷിയാസ് കേസിൽ പുതിയ തെളിവുകളുണ്ടെന്ന് കാണിച്ച് സിബിഐ ഒന്നാം കോടതിയിൽ ഹർജി ഫയൽ ചെയ്തു. നേരത്തെ അന്വേഷിച്ചപ്പോൾ ഈ കേസിലെ പല തെളിവുകളും പരിഗണിച്ചില്ലെന്നും വ്യക്തമായ പത്തോളം തെളിവുകൾ ഉണ്ടെന്നും കാണിച്ചായിരുന്നു ഹർജി. ഈ ഹർജി പരിഗണിച്ചാണ് സിബിഐ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഒമ്പതു വർഷം മുമ്പ് അവസാനിപ്പിച്ച കേസിൽ സാധാരണ സിബിഐ തുടരന്വേഷണം ആവശ്യപ്പെടാറില്ല. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബോർട്ട് വദേരയടക്കമുള്ള കോൺഗ്രസിലെ ഉന്നതരുമായി സി.സി. തമ്പിക്ക് അടുപ്പമുണ്ട്. അതിന്റെ പേരിലാണ് കേന്ദ്ര ഏജൻസികൾ തമ്പിക്കെതിരേ നടപടിയെടുക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. സാമ്പത്തിക ഇടാപടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചെന്നൈ വിമാനത്താവളത്തിൽ തമ്പിയെ കസ്റ്റഡിയിൽ എടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP