Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്താംക്ലാസ് പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് കൊടുക്കാത്തത് എന്തെന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം സ്‌കൂളിന് രജിസ്‌ട്രേഷൻ ഇല്ലെന്ന സത്യം; കുട്ടികളുടെ ഭാവിക്കായി മാതാപിതാക്കൾ ശബ്ദമുയർത്തിയപ്പോൾ പരീക്ഷ അടുത്ത വർഷം എഴുതാമെന്ന് മാനേജ്‌മെന്റിന്റെ മറുപടി; കൊച്ചി തോപ്പുംപടി അരൂജ ലിറ്റിൽ സ്റ്റാഴ്സ് സ്‌കൂളിലെ 29 വിദ്യാർത്ഥികൾ വൻ പ്രതിസന്ധിയിൽ

പത്താംക്ലാസ് പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് കൊടുക്കാത്തത് എന്തെന്ന ചോദ്യത്തിന് കിട്ടിയ ഉത്തരം സ്‌കൂളിന് രജിസ്‌ട്രേഷൻ ഇല്ലെന്ന സത്യം; കുട്ടികളുടെ ഭാവിക്കായി മാതാപിതാക്കൾ ശബ്ദമുയർത്തിയപ്പോൾ പരീക്ഷ അടുത്ത വർഷം എഴുതാമെന്ന് മാനേജ്‌മെന്റിന്റെ മറുപടി; കൊച്ചി തോപ്പുംപടി അരൂജ ലിറ്റിൽ സ്റ്റാഴ്സ് സ്‌കൂളിലെ 29 വിദ്യാർത്ഥികൾ വൻ പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: സ്‌കൂളിന് അംഗീകാരമില്ലാത്തതിനാൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ കൊച്ചി തോപ്പുംപടി അരൂജ ലിറ്റിൽ സ്റ്റാഴ്സ് സ്‌കൂളിലെ 29 വിദ്യാർത്ഥികൾ. സിബിഎസ്ഇ അംഗീകാരമില്ലാത്തത് ഇതിന് കാരണം. ഇക്കാര്യം സ്‌കൂൾ മാനേജ്മെന്റ് മറച്ചുവെച്ചുവെന്ന് ആരോപിച്ച് രക്ഷിതാക്കളും കുട്ടികളും തിങ്കളാഴ്ച രാവിലെ മുതൽ സ്‌കൂളിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

കുട്ടികൾക്ക് പരീക്ഷയെഴുതാൻ സംവിധാനമുണ്ടാക്കണമെന്നും കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. അടുത്ത വർഷം പരീക്ഷ എഴുതാനുള്ള സംവിധാനം ഏർപ്പെടുത്താമെന്ന മറുപടിയാണ് സ്‌കൂൾ മാനേജ്മെന്റ് അധികൃതർ നൽകുന്നത്. കുട്ടികളുടെ ഒരു വർഷം പാഴായി പോകുമെന്നതിനാൽ ബദൽ മാർഗം കണ്ടെത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

പരീക്ഷ അടുത്തിട്ടും ഹാൾ ടിക്കറ്റ് വിതരണം ചെയ്യാത്തത് ചോദ്യം ചെയ്തപ്പോഴാണ് സ്‌കൂളിന് അംഗീകാരമില്ലെന്ന വിവരം രക്ഷിതാക്കൾ തിരിച്ചറിയുന്നത്. പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന വിവരം കഴിഞ്ഞ സെപ്റ്റംബറിൽ തന്നെ അറിയുമായിരുന്ന മാനേജ്മെന്റ് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.

എട്ടാം ക്ലാസ് വരെ മാത്രമാണ് അരൂജ സ്‌കൂളിന് അംഗീകാരമുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ ഒമ്പതാം ക്ലാസിന് ശേഷം വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ മറ്റ് സ്‌കൂളിലേക്കെത്തിച്ചാണ് പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്. സ്‌കൂളിൽ പ്രതിഷേധം തുടരുന്നതിനിടെ അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP