Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആൺകുട്ടികളെ നിരീക്ഷിക്കാൻ പെൺകുട്ടികളുടെ ബാത്ത് റൂമിനരികിൽ ക്യാമറ; സ്വകാര്യ കോളേജധികൃതരുടെ നടപടി വിവാദത്തിൽ

ആൺകുട്ടികളെ നിരീക്ഷിക്കാൻ പെൺകുട്ടികളുടെ ബാത്ത് റൂമിനരികിൽ ക്യാമറ; സ്വകാര്യ കോളേജധികൃതരുടെ നടപടി വിവാദത്തിൽ

ആലപ്പുഴ: പെൺകുട്ടികളുടെ ബാത്ത് റൂമിന് സമീപം പോകുന്ന ആൺകുട്ടികളെ നിരീക്ഷിക്കാൻ സിസിടിവി ക്യാമറ സ്ഥാപിച്ച സ്വകാര്യ കോളേജിന്റെ നടപടി വിവാദത്തിൽ. എടത്വ സെന്റ് അലോഷ്യസ് കോളേജിലാണ് സംഭവം.

ആൺകുട്ടികൾ പെൺകുട്ടികളുടെ ബാത്ത് റൂമിന് സമീപം പോകുന്നു; ബാത്ത് റൂമിന്റെ പിൻവശത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നു തുടങ്ങിയ വാദങ്ങൾ ഉയർത്തിയാണ് അധികൃതർ ക്യാമറ സ്ഥാപിച്ചത്. പെൺകുട്ടികളുടെ ബാത്ത് റൂം ബ്ലോക്ക് മുഴുവൻ നിരീക്ഷണത്തിലാക്കിയാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനാണ് ക്യാമറ സ്ഥാപിച്ചതെന്ന് കോളജ് വൈസ് പ്രിൻസിപ്പൽ കെ സി മത്തായി പറയുന്നു. ബാത്ത് റൂമിന്റെ പരിസരം മാത്രമാണ് സിസിടിവി ക്യാമറ നിരീക്ഷിക്കുന്നതെന്നും വൈസ് പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർത്ഥികളുടെ സ്വകാര്യത ലംഘനം ഇക്കാര്യത്തിലില്ല. ആൺകുട്ടികളുടെ ബാത്ത് റൂമിന് സമീപത്തും സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും കോളേജ് അധികൃതർ പറയുന്നു.
അതിനിടെം സംഭവത്തിൽ വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ സ്വകാര്യത ലംഘിക്കുന്നതാണ് കോളേജിന്റെ നടപടി. നേരത്തെ ക്ലാസ് മുറിയിൽ ക്യാമറ സ്ഥാപിച്ചിരുന്നു. അത് തങ്ങൾ എതിർത്തില്ല. എന്നാൽ ബാത്ത് റൂമിന് സമീപം ക്യാമറ സ്ഥാപിച്ചത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കോളേജ് അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

വിദ്യാർത്ഥികൾ പരാതി നൽകിയാൽ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ആർ നടരാജൻ പറഞ്ഞു. വിദ്യാർത്ഥികൾ രേഖാമൂലം പരാതി നൽകിയാൽ നടപടി സ്വീകരിക്കുമെന്ന് എറണാകുളം ഐജി അജിത്ത് കുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP