Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

20,000 കോടി വരുമാനവും 9000 കോടി ചെലവും ; ലാഭം അതിര് കടന്നപ്പോൾ ഇഎസ്‌ഐ കോൺട്രിബ്യൂഷൻ നിരക്ക് വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ; ഇനി തൊഴിലാളികൾ ഒരു ശതമാനവും തൊഴിൽ ഉടമകൾ 4 ശതമാനവും നൽകിയാൽ മതിയാകും

20,000 കോടി വരുമാനവും 9000 കോടി ചെലവും ; ലാഭം അതിര് കടന്നപ്പോൾ ഇഎസ്‌ഐ കോൺട്രിബ്യൂഷൻ നിരക്ക് വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ; ഇനി തൊഴിലാളികൾ ഒരു ശതമാനവും തൊഴിൽ ഉടമകൾ 4 ശതമാനവും നൽകിയാൽ മതിയാകും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : തൊഴിലുടമുയുടേയും തൊഴിലാളികളുടേയും ഇ.എസ്‌ഐയിലേക്കുള്ള മാസ വിഹിതത്തിൽ കുറവ് വരുത്താൻ നീക്കം. നിലവിൽ ശമ്പളത്തിന്റെ 1.45 ശതമാനം തൊഴിലാളിയും 4.45 ശതമാനം തൊഴിലുടമയും ഇഎസ്‌ഐ ആനുകൂല്യത്തിനായി ഒരു മാസം അടയ്ക്കണം. ഈ വിഹിതം ഒന്നും നാലുമായി കുറയ്ക്കാനാണ് ബുധനാഴ്‌ച്ച കേന്ദ്ര തൊഴിൽസെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഇ.എസ്‌ഐ. കോർപ്പറേഷന്റെ ഉന്നതാധികാര സമിതിയാണ് (സ്റ്റാൻഡിങ് കമ്മിറ്റി) തീരുമാനമെടുത്തത്. ഫെബ്രുവരി ഒമ്പതിനു ചേരുന്ന കോർപ്പറേഷൻ ബോർഡ് യോഗത്തിൽ ഇത് അംഗീകരിക്കുമെന്നാണ് സൂചന.

ഇ.എസ്‌ഐ. കോർപ്പറേഷനിലേക്കുള്ള മൊത്തം വരവു കുറയുമെങ്കിലും തൊഴിലാളികൾക്കു നൽകുന്ന ആനുകല്യങ്ങളിൽ മാറ്റമുണ്ടാകില്ല. കഴിഞ്ഞ സാമ്പത്തികവർഷം 20,000 കോടി രൂപ വരവും 9000 കോടി രൂപ ചെലവും ആയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. .എസ്‌ഐ.യിൽ അംഗങ്ങളായ തൊഴിലാളികളുടെ പ്രൈമറി, സെക്കൻഡറി ചികിത്സകൾക്ക് ഇ.എസ്‌ഐ. കോർപ്പറേഷൻ ആളൊന്നിന് 3000 രൂപ നിരക്കിലാണ് ഇപ്പോൾ സംസ്ഥാനങ്ങൾക്കു നൽകുന്നത്.

ആ പരിധി എടുത്തുകളയാനും സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനിച്ചു. എത്ര രൂപയാണോ ഇനി ആദ്യഘട്ടങ്ങളിലെ ചികിത്സയ്ക്കു ചെലവാകുന്നത് ആ തുക മുഴുവൻ നൽകാനാണ് തീരുമാനം. നിലവിൽ സംസ്ഥാനത്ത് 12 ലക്ഷം ഇ.എസ്‌ഐ. വരിക്കാരാണുള്ളത്. രാജ്യമൊട്ടുക്കും 3.25 കോടിയും. നിലവിൽ 21,000 രൂപവരെ ശമ്പളമുള്ള തൊഴിലാളികൾക്കും ആശ്രിതർക്കുമാണ് ഇ.എസ്‌ഐ. ആനുകൂല്യം ലഭിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP