Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരോഗ്യ മേഖലയിലെ പുരോഗതിയിൽ കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം; ഇൻസെന്റീവായി 100 കോടി അനുവദിച്ചതായി മന്ത്രി കെ.കെ.ശൈലജ

ആരോഗ്യ മേഖലയിലെ പുരോഗതിയിൽ കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം; ഇൻസെന്റീവായി 100 കോടി അനുവദിച്ചതായി മന്ത്രി കെ.കെ.ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച മികച്ച പുരോഗതിയിൽ അഭിനന്ദനം അറിയിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധൻ സംസ്ഥാന സർക്കാരിന് കത്തയച്ചു. പൊതുജനാരോഗ്യ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന സർക്കാരിനെയും മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നതായി കേന്ദ്രമന്ത്രി അറിയിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ഫണ്ട് ആരോഗ്യ മേഖലയിൽ കേരളത്തിനനുവദിക്കും. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഫണ്ടിന്റെ 10 ശതമാനമാണ് ഇൻസെന്റീവായി ലഭിക്കുന്നത്. ഇത് 100 കോടിയോളം രൂപ വരും. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിയാൽ അടുത്ത വർഷം ഇതിലും ഉയർന്ന ആനുകൂല്യങ്ങൾ നേടാൻ കഴിയുമെന്നും കേന്ദ്രമന്ത്രി ആശംസിച്ചു.

ആരോഗ്യ സ്ഥാപനങ്ങളുടേയും വെൽനസ് സെന്ററുകളുടേയും നടത്തിപ്പ്, ദേശീയ മാനസികാരോഗ്യ പദ്ധതി പ്രകാരം ജില്ലകളെ ഉൾപ്പെടുത്തിയത്, ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗങ്ങളുടെ സ്‌ക്രീനിങ്, ഹ്യൂമൺ റിസോഴ്സസ് ഇൻഫർമേഷൻ സിസ്റ്റം നടപ്പിലാക്കൽ, ഗ്രാമീണ, നഗര പ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്നീ 2018-19 ലെ നിബന്ധനകൾ നീതി ആയോഗ് സ്റ്റേറ്റ് ഇൻഡക്സ് റിപ്പോർട്ട് അനുസരിച്ചാണ് പുരോഗതി വിലയിരുത്തിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മികച്ച പുരോഗതിയാണ് ഈ മേഖലകളിൽ കൈവരിച്ചത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സമ്പൂർണ മാനസികാരോഗ്യ പരിപാടി നടത്തുന്നുണ്ട്. ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാണ്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടത്തിൽ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ തുടർപ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരുന്നു. ആരോഗ്യ വകുപ്പിലെ കോൺട്രാക്റ്റ് ജീവനക്കാരുടെ വേതനം, ട്രാൻസ്ഫർ എന്നിവ ഓൺലൈൻ ആക്കി. 30 വയസിൽ കൂടുതലുള്ള 15 ശതമാനത്തിലധികം വ്യക്തികളെ ജീവിതശൈലീ രോഗ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ട്.

ആരോഗ്യ മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾക്കുള്ള അംഗീകാരമാണിതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. സംസ്ഥാനത്തെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് മികച്ച സൗകര്യമൊരുക്കി രോഗീ സൗഹൃദമാക്കി വരികയാണ്. ഈ പദ്ധതികളെല്ലാം പൂർണതയിലെത്തുമ്പോൾ ആരോഗ്യ മേഖലയിൽ വളരെ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP