Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘപരിവാർ ഭരണകൂടം കണ്ണുരുട്ടുമ്പോഴേക്കും മുട്ടുവിറച്ച് പിന്മാറാന്മാത്രം ഭീരുക്കളല്ല മുസ്ലിം സമൂഹം: ഭരണപരാജയത്തിൽനിന്ന് ജനശ്രദ്ധ തിരിക്കലും, മുസ്ലിം ജനതയെ ഭീഷണിപ്പെടുത്തലും; സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പുരോഗതിക്ക് തടയിടുന്നതാണ് സംഘപരിവാറിന്റെ പ്രധാന ലക്ഷ്യമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

സംഘപരിവാർ ഭരണകൂടം കണ്ണുരുട്ടുമ്പോഴേക്കും മുട്ടുവിറച്ച് പിന്മാറാന്മാത്രം ഭീരുക്കളല്ല മുസ്ലിം സമൂഹം: ഭരണപരാജയത്തിൽനിന്ന് ജനശ്രദ്ധ തിരിക്കലും, മുസ്ലിം ജനതയെ ഭീഷണിപ്പെടുത്തലും; സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പുരോഗതിക്ക് തടയിടുന്നതാണ് സംഘപരിവാറിന്റെ പ്രധാന ലക്ഷ്യമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: പൗരത്വ നിയമം വഴി ആരെയെങ്കിലും നിഷ്‌ക്രിയരാക്കാനോ അപകർഷതയിൽ തളച്ചിടാനോ സംഘപരിവാറിനു കഴിയില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. സംഘപരിവാർ ഭരണകൂടം കണ്ണുരുട്ടുമ്പോഴേക്കും മുട്ടുവിറച്ച് പിന്മാറാന്മാത്രം ഭീരുക്കളല്ല മുസ്ലിം സമൂഹമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കുകയാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ വാർഷിക സനദ്ദാന സമ്മേളനത്തിന്റെ ഇന്നലെ വൈകിട്ട് നടന്ന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വനിയമ ഭേദഗതികൊണ്ട് മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനുള്ള ശക്തമായ ശ്രമങ്ങളാണ് സംഘ്പരിവാർ ശക്തികൾ നടത്തുന്നത്. തങ്ങളുടെ ഭരണപരാജയത്തിൽനിന്ന് ജനശ്രദ്ധ തിരിക്കലും മുസ്ലിം ജനതയെ ഭീഷണിപ്പെടുത്തി അവരുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പുരോഗതിക്ക് തടയിടലുമാണ് സംഘപരിവാറിന്റെ പ്രധാന ലക്ഷ്യം.

നമ്മുടെ സ്രഷ്ടാവിനെയല്ലാതെ മറ്റാരെയും പേടിക്കേണ്ടതില്ല. ഇതിനേക്കാൾ വലിയ പ്രതിസന്ധികൾ നീന്തിക്കടന്നാണ് മുസ്ലിം ഉമ്മത്ത് ഇവിടെവരെയെത്തിയത്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരേ നെഞ്ചുവിരിച്ച് പോരാടിയവരുടെ പിന്മുറക്കാരാണ് ഞങ്ങൾ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവാർപ്പണം നടത്തിയ പൂർവികരുടെ രക്തം സിരകളിലോടുന്ന ഞങ്ങളെ സംഘ്പരിവാറിന് ഭയപ്പെടുത്താനോ കീഴ്പ്പെടുത്താനോ സാധ്യമല്ല. ബുധനാഴ്ച സുപ്രീംകോടതിയിൽനിന്നും പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് അനുകൂല വിധിയുണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതബോധവും ആത്മീയതയും രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഉയർത്തിപ്പിടിക്കുന്നതായിരിക്കണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സമ്മേളനത്തിൽ വ്യക്തമാക്കി. നാടിന്റെ ജൈവ ജീവിതം ഉൾക്കൊണ്ടുള്ള ദർശനമാണ് എക്കാലത്തും സുന്നി സംസ്‌കാരം സ്വീകരിച്ചിട്ടുള്ളത്. വിദ്യാഭ്യാസത്തിന്റെ വിശാലമായ അർഥം ഉൾക്കൊള്ളുന്നതുവഴി ജാമിയയിൽ പുറത്തിറങ്ങുന്ന പണ്ഡിതർക്ക് അത്തരം സംസ്‌കാരം നിലനിർത്താൻ സാധിക്കും. ഭരണഘടനാവിരുദ്ധമായ സമീപനങ്ങൾ ഭരണകൂടങ്ങളിൽനിന്നുമുണ്ടാകുന്ന സമകാലിക സാഹചര്യത്തിൽ ജാമിയപോലെയുള്ള സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് ഏ റെ വലുതാണന്നും സ്പീക്കർ പറഞ്ഞു

പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ഒരുവിഭാഗത്തെ ഒഴിവാക്കാനുള്ള സംഘപരിവാർ അജൻഡ വ്യാമോഹം മാത്രമാണ്. രാജ്യം എല്ലാവരുടേതുമാണ്. ഭരണകൂടം ഈ നീക്കത്തിൽ നിന്നു പിന്മാറണമെന്നും ഹൈദരലി ശിഹാബ് തങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആധ്യക്ഷ്യം വഹിച്ചു. മണിശങ്കർ അയ്യർ, ഡോ. സയ്യിദ് ജഹാംഗീർ, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, എം ടി.അബ്ദുല്ല മുസല്യാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എംപി.അബ്ദുസ്സമദ് സമദാനി, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, കെ.ആലിക്കുട്ടി മുസല്യാർ തുടങ്ങിയവർ പ്രസംഗിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP