Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചക്കുളത്ത് കാവിലെ പൊങ്കാലയർപ്പിക്കാൻ ഇരുന്ന സ്ത്രീകൾക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം; എം.സി റോഡിലെ പ്രാവിൻകൂടിന് സമീപം ഉണ്ടായ അപകടത്തിൽ ഏഴു സ്ത്രീകളെ പരിക്കേറ്റ നിലയിൽ ആശുപത്രിയിലാക്കി

ചക്കുളത്ത് കാവിലെ പൊങ്കാലയർപ്പിക്കാൻ ഇരുന്ന സ്ത്രീകൾക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം; എം.സി റോഡിലെ പ്രാവിൻകൂടിന് സമീപം ഉണ്ടായ അപകടത്തിൽ ഏഴു സ്ത്രീകളെ പരിക്കേറ്റ നിലയിൽ ആശുപത്രിയിലാക്കി

സ്വന്തം ലേഖകൻ

തിരുവല്ല: ചക്കുളത്ത് കാവിലെ പൊങ്കാലയർപ്പിക്കാൻ ഇരുന്ന സ്ത്രീകൾക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി അപകടം. ഭക്തരായ ഏഴ് സ്ത്രീകൾക്ക് പരിക്കേറ്റു. എം സി റോഡിൽ പ്രാവിൻ കൂടിന് സമീപം ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. ചെങ്ങന്നൂർ പുലിയൂർ ശരത് ഭവനിൽ ഗീതാകുമാരി (45), പ്രാവിന്കൂട് പടിഞ്ഞാറേകളത്തിൽ വിദ്യ (28), രമ്യ (20), കല്ലിശ്ശേരി സിന്ധുഭവനിൽ നീതു (25), തട്ടേക്കാട് വടക്കേതിൽ പ്രസന്നകുമാരി (57), കല്ലിശ്ശേരി പുത്തൻപുരയിൽ വീണ (28), സുജാത (42 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരുവല്ലായിലെ പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗീതാകുമാരിക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു. മറ്റുള്ളവർക്ക് ചെറിയ പരിക്കാണ്. കോട്ടയത്ത് ആർമി റിക്രൂട്ട്‌മെന്റിൽ പങ്കെടുത്തശേഷം തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരുകിൽ പൊങ്കാല നേർച്ച അർപ്പിക്കാൻ ഇരുന്ന ഭക്തരുടെ ഇടയിലേക്കാണ് ഇടിച്ചു കയറിയത്. റോഡരികിലെ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ച പോസ്റ്റും അപകടത്തിൽ തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP