Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്ന കാര്യത്തിൽ കേന്ദ്രം വാക്കുപാലിച്ചില്ല; സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും അപര്യാപ്തമാണ്; യുക്തിരഹിതമായി സംസ്ഥാനത്തെ വിഭജിച്ച കോൺഗ്രസിന് അതിന്റെ വില നൽകേണ്ടിവന്നു;ബിജെപിക്ക് മുന്നറിയിപ്പുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്ന കാര്യത്തിൽ കേന്ദ്രം വാക്കുപാലിച്ചില്ല; സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും അപര്യാപ്തമാണ്; യുക്തിരഹിതമായി സംസ്ഥാനത്തെ വിഭജിച്ച കോൺഗ്രസിന് അതിന്റെ വില നൽകേണ്ടിവന്നു;ബിജെപിക്ക് മുന്നറിയിപ്പുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

അമരാവതി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്ന കാര്യത്തിൽ കേന്ദ്രം വാക്കുപാലിച്ചില്ലെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന് അനുവദിക്കുന്ന കേന്ദ്ര ഫണ്ടും അപര്യാപ്തമാണെന്നും വഞ്ചിക്കപ്പെട്ടുവെന്ന തോന്നലുണ്ടായാൽ ജനം കടുത്ത തീരുമാനമെടുക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

യുക്തിരഹിതമായി സംസ്ഥാനത്തെ വിഭജിച്ച കോൺഗ്രസിന് അതിന്റെ വില നൽകേണ്ടിവന്നു.തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജനം കടുത്ത തിരിച്ചടി നൽകി. വഞ്ചിക്കപ്പെട്ടുവെന്ന തോന്നൽ ജനങ്ങൾക്കുണ്ടായാൽ അവർ കടുത്ത തിരിച്ചടി നൽകുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

ആദ്യമായാണ് ഒരു പൊതു വേദിയിൽ ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശിനോടുള്ള അവഗണനയ്‌ക്കെതിരെ ഇത്തരം പരാമർശം നടത്തുന്നത്. സെക്രട്ടേറിയറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കവെയാണ് ചന്ദ്രബാബു നായിഡുവിന്റെ പരാമർശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP