Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുറുപ്പന്തറ-ഏറ്റുമാനൂർ രണ്ടാം റെയിൽപാത കമ്മിഷനിങ് 31ന്; അവസാന ഘട്ട സിഗ്നലിങ് ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾക്ക് നിയന്ത്രണം; കോട്ടയം റൂട്ടിൽ ആറ് പാസഞ്ചറുകളും ആലപ്പുഴ വഴി അഞ്ച് പാസഞ്ചറുകളും റദ്ദാക്കി; ഏറ്റുമാനൂരിൽ മാർച്ച് 31 മുതൽ മെയ് ഒന്നുവരെ സ്‌റ്റോപ്പില്ല

കുറുപ്പന്തറ-ഏറ്റുമാനൂർ രണ്ടാം റെയിൽപാത കമ്മിഷനിങ് 31ന്; അവസാന ഘട്ട സിഗ്നലിങ് ജോലികൾ നടക്കുന്നതിനാൽ ട്രെയിനുകൾക്ക് നിയന്ത്രണം; കോട്ടയം റൂട്ടിൽ ആറ് പാസഞ്ചറുകളും ആലപ്പുഴ വഴി അഞ്ച് പാസഞ്ചറുകളും റദ്ദാക്കി; ഏറ്റുമാനൂരിൽ മാർച്ച് 31 മുതൽ മെയ് ഒന്നുവരെ സ്‌റ്റോപ്പില്ല

കോട്ടയം: കുറുപ്പന്തറ-ഏറ്റുമാനൂർ റൂട്ടിലും രണ്ടാം റെയിൽപ്പാത പൂർത്തിയാകുന്നു. ഈ മാസം 31ന് കമ്മീഷൻ ചെയ്യുന്നതോടെ കൂടുതൽ സുഗമമായി ഈ റൂട്ടിൽ ട്രെയിൻസർവീസ് നടക്കുമെന്നാണ് പ്രതീക്ഷ. ഏതായാലും അവസാനഘട്ട പണികളിലേക്ക് കടന്നിരിക്കുകയാണ് റെയിൽവെ. ഇതിന്റെ ഭാഗമായി ഏഴുദിവസത്തേക്ക് നിയന്ത്രണം തുടരുമെന്ന് റെയിൽവെ വ്യക്തമാക്കി. കോട്ടയംവഴി പോകുന്ന ആറ് പാസഞ്ചറുകൾ റദ്ദാക്കിയിട്ടുണ്ട്. ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതിനു മുന്നോടിയായുള്ള സിഗ്‌നലിങ് ജോലികൾക്കായാണ് കോട്ടയം റൂട്ടിൽ 7 ദിവസം ട്രെയിൻ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്.

കന്യാകുമാരി-മുംബൈ സിഎസ്ടി ജയന്തി എക്സ്‌പ്രസ്, ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്‌പ്രസ് എന്നിവ 27 മുതൽ 31 വരെയും കോർബ-തിരുവനന്തപുരം എക്സ്‌പ്രസ് 25, 29 തീയതികളിലും ആലപ്പുഴ വഴി തിരിച്ചുവിടും. നാഗർകോവിൽ-മംഗളൂരു പരശുറാം, തിരുവനന്തപുരം-ഹൈദരാബാദ് ശബരി, കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്, തിരുവനന്തപുരം-ന്യൂഡൽഹി കേരള, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്‌പ്രസ് എന്നിവ 31ന് ആലപ്പുഴ വഴി സർവീസ് നടത്തും.

ഈ ട്രെയിനുകൾക്ക് എറണാകുളം ജംക്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്‌പ്രസ് 25 മുതൽ 30 വരെ കോട്ടയം സ്റ്റേഷനിൽ ഒരു മണിക്കൂറോളം പിടിച്ചിടും. 25 മുതൽ 31 വരെ മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്‌പ്രസ് 50 മിനിറ്റും 25, 26 തീയതികളിൽ ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്‌പ്രസ് 1 മണിക്കൂറും കുറുപ്പന്തറയിൽ പിടിച്ചിടും. 28 മുതൽ 31 വരെയുള്ള തീയതികളിൽ 5 പ്രതിവാര ട്രെയിനുകൾ 30 മിനിറ്റോളം കോട്ടയം റൂട്ടിൽ പിടിച്ചിടുമെന്നും റെയിൽവെ അറിയിച്ചു.

ഏറ്റുമാനൂർ യാഡിൽ അടിപ്പാത നിർമ്മാണവും യാഡ് റീമോഡലിങ്ങ് ജോലികളും നടക്കുന്നതിനാൽ മാർച്ച് 31 മുതൽ മെയ്‌ 1 വരെ (32 ദിവസം) ഉച്ചയ്ക്കു ശേഷമുള്ള ഷൊർണൂർ-തിരുവനന്തപുരം വേണാട്, മംഗളൂരു-നാഗർകോവിൽ പരശുറാം എന്നീ ട്രെയ്‌നുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പുണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.

25 മുതൽ 31 വരെ റദ്ദാക്കിയത് ആറ് വണ്ടികൾ:

56387 എറണാകുളം കായംകുളം പാസഞ്ചർ
56388 കായംകുളം എറണാകുളം പാസഞ്ചർ
66300 കൊല്ലം എറണാകുളം മെമു
66301 എറണാകുളം കൊല്ലം മെമു
66307 എറണാകുളം കൊല്ലം മെമു
66308 കൊല്ലം എറണാകുളം മെമു

27 മുതൽ 31 വരെ ആലപ്പുഴ വഴിയുള്ള 5 പാസഞ്ചറുകളും റദ്ദാക്കി

56380 കായംകുളം എറണാകുളം പാസഞ്ചർ
56381 എറണാകുളം കായംകുളം പാസഞ്ചർ
56382 കായംകുളം എറണാകുളം പാസഞ്ചർ
66302 കൊല്ലം എറണാകുളം മെമു
66303 എറണാകുളം കൊല്ലം മെമു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP