Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈവ് ചാനൽ ചർച്ചക്കിടെ രാജ്യദ്രോഹി എന്ന് വിളിച്ചു; ബിജെപി വക്താവിന്റെ ദേഹത്ത് വെള്ളമൊഴിച്ച് കോൺഗ്രസ് നേതാവ്; നനഞ്ഞ് വസ്ത്രവുമായി അവതാരകൻ; ഹിന്ദി വാർത്താ ചാനലിലെ തമ്മിലടി വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ

ലൈവ് ചാനൽ ചർച്ചക്കിടെ രാജ്യദ്രോഹി എന്ന് വിളിച്ചു; ബിജെപി വക്താവിന്റെ ദേഹത്ത് വെള്ളമൊഴിച്ച് കോൺഗ്രസ് നേതാവ്; നനഞ്ഞ് വസ്ത്രവുമായി അവതാരകൻ; ഹിന്ദി വാർത്താ ചാനലിലെ തമ്മിലടി വീഡിയോ സോഷ്യൽ മീഡിയയിലും വൈറൽ

ന്യൂഡൽഹി: ചാനൽ ചർച്ചകൾക്കിടയിൽ തമ്മിലടിക്കുന്ന നേതാക്കളുടെ വീഡിയോ അടുത്തിടി സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ സമാനമായൊരു തമ്മിലടി നമ്മുടെ ഹിന്ദി ചാനലിലും ഉണ്ടായിരിക്കുന്നു. ഹിന്ദി വാർത്താചാനലിന്റെ പരിപാടിയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയുടെ വീഡിയോ ഇത്തരത്തിൽ വൈറലാകുകയാണ്.

ബിജെപി വക്താവിന്റെ വാക്കുകളിൽ പ്രകോപിതനായ കോൺഗ്രസ് വക്താവ് ബിജെപി വക്താവിന്റെ നേരെ ഗ്ലാസിലെ വെള്ളം ഒഴിച്ചു, വാർത്ത അവതാരകന്റെ ദേഹത്തും വെള്ളം വീണു. വെള്ളം ദേഹത്ത് വീണപ്പോൾ ആദ്യം ഞെട്ടിയെങ്കിലും വാർത്താ അവകാരകൻ വീണ്ടും ജോലിയിൽ തുടരുകയായിരുന്നു.

കോൺഗ്രസ് വക്താവ് അലോക് ശർമ്മയാണ് ബിജെപി വക്താവ് കെ ക ശർമ്മയ്‌ക്കെതിരെ വെള്ളം ഒഴിച്ചത്. ചർച്ചയിൽ പലപ്രവാശ്യം അലോകിനെ കെ കെ ശർമ്മ രാജ്യദ്രോഹി എന്ന് ഉപയോഗിച്ചതാണ് പ്രകോപനത്തിന് കാരണം. തുടർന്ന് അലോക് ശർമ്മയോട് കെ കെ ശർമ്മ മാപ്പ് പറയാൻ ആവശ്യപ്പെട്ടെങ്കിലും രാജ്യദ്രോഹി എന്ന് വിളിച്ചതിന് താങ്കളാണ് ആദ്യം മാപ്പ് പറയേണ്ടത് എന്ന നിലപാടിലായിരുന്നു കോൺഗ്രസ് നേതാവ്. ഗ്ലാസ് പൊട്ടിയെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP