Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാലപ്പുറം ഗവൺമെന്റ് സ്‌കൂളിലെ കുട്ടികൾ ലഡ്ഡു വിതരണം ചെയതില്ല; ആഘോഷിച്ചത് ചൊവ്വാ ദോഷത്തിനെതിരെ തെരുവിലൂടെ ജാഥ നടത്തി

ചാലപ്പുറം ഗവൺമെന്റ് സ്‌കൂളിലെ കുട്ടികൾ ലഡ്ഡു വിതരണം ചെയതില്ല; ആഘോഷിച്ചത് ചൊവ്വാ ദോഷത്തിനെതിരെ തെരുവിലൂടെ ജാഥ നടത്തി

കോഴിക്കോട്: 'ചന്ദ്രനിലേക്ക് മനുഷ്യനെ അയച്ചു തുടങ്ങി.. അപ്പോഴാണ്.. തന്റെ ആട്ടുക്കാട്ടവും കോഴിത്തലയും' - നരേന്ദ്ര മകൻ ജയകാന്തൻ വക എന്ന സിനിമയിൽ ശ്രീനിവാസൻ പറയുന്ന ചരിപ്പിക്കുന്ന ഒരു ഡയലോഗാണിത്. കാലം എത്രമാറിയാലും ശാസ്ത്രമെത്ത പുരോഗമിച്ചാലും കേരളത്തിലെ അന്ധവിശ്വാസത്തിന് അറുതി വരുത്താൻ ആർക്കും സാധിക്കില്ലെന്നതായിരുന്നു ഈ ഡയലോഗിന്റെ പൊരുൾ. ഇന്ത്യ ചൊവ്വയിലേക്ക് പേടകം അയച്ച് വിജയിപ്പിച്ചതോടെ നമ്മുടെ ജ്യോത്സ്യന്മാർക്ക് പണി കിട്ടുന്ന ലക്ഷണമുണ്ട്. ഇനി ചൊവ്വാ ദോഷത്തെ കുറിച്ച് എങ്ങനെ പറയും എന്ന് കുട്ടികൾ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യ ലോകത്തിന്റെ നെറുകയിൽ കയറിയ ദിവസം കോഴിക്കോട് ചാലപ്പുറം സ്‌കൂളിലെ വിദ്യാർത്ഥികൾ ലഡ്ഡു വിതരണം ചെയ്തില്ല. മറിച്ച് യുവതികളുടെ വിവാഹം മുടക്കുന്ന ചൊവ്വാ ദോഷത്തിനെതിരെ പ്രതികരിക്കുകയായിരുന്നു പെൺകുട്ടികൾ.

മംഗൾയാനിലൂടെ എന്ത് ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കിയാലും കേരളത്തിൽ അന്ധവിശ്വാസങ്ങൾ തുടർന്നു പോരില്ലെയെന്നാണ് സ്‌കൂളിലെ പെൺകുട്ടികൾ ചോദിച്ചത്. ഇതോടെ ചൊവ്വാനേട്ടം ആഘോഷിക്കാനുള്ള തീരുമാനം മാറ്റിവച്ച് സ്‌കൂൾ അധികൃതർ തീരുമാനിച്ചത് നഗരത്തിൽ ചൊവ്വാദോഷമെന്ന ആചാരത്തിനെതിരെ പ്രകടനം നടത്താനാണ്. രണ്ടായിരിത്തിലേറെ പെൺകുട്ടികൾ പഠിക്കുന്ന കോഴിക്കോട്ടെ ചാലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരുമാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

നഗരഹൃദയത്തിലാണ് സ്‌കൂളെങ്കിലും ഇവിടെ പഠിക്കുന്ന കുട്ടികളിലേറെയും ഗ്രാമവാസികൾ. ചൊവ്വയെന്ന് കേൾക്കുമ്പോൾ ഇവരുടെ മനസ്സിൽ തെളിയുക ചൊവ്വാദോഷത്താൽ മംഗല്യഭാഗ്യം നിഷേധിക്കപ്പെട്ട സ്ത്രീകളെയാണ്. മംഗൾയാൻ വിജയം ആഘോഷിക്കാനുള്ളതല്ലെന്നും അന്ധ വിശ്വാസങ്ങൾക്കെതിരെ പോരാടാനുള്ളതാണെന്നുമുള്ള വിശ്വാസത്തിലാണ് ഇങ്ങനെയൊരു റാലി സംഘടിപ്പിച്ചത്.

'ഇനിയെങ്കിലും ചൊവ്വാദോഷത്തിൽനിന്ന് ഞങ്ങളെ രക്ഷിക്കുക' എന്നെഴുതിയ പ്‌ളക്കാർഡ് കൈയിലേന്താൻ പെൺകുട്ടികൾ മത്സരിച്ചു. പ്‌ളക്കാർഡുകളേന്തി മുദ്രാവാക്യം വിളികളുമായി ഇന്നലെ ഉച്ചയോടെ ഇവർ നഗരത്തിൽ റാലി നടത്തി. ചിത്രടീച്ചറും ആശടീച്ചറും സുജിത്ത് മാഷും രാജൻ മാഷും രാധാകൃഷ്ണൻ മാഷുമൊക്കെ നേതൃത്വം നൽകി. കുട്ടികൾ നടത്തിയ റാലിയെ ഫെഡറേഷൻ ഒഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി യു. കലാനാഥൻ മാസ്റ്റർ അഭിനന്ദിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP