Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; പിസി ജോർജിനെതിരെ കുറ്റപത്രം സമർപ്പിച്ചു; എംഎൽഎയുടെ പരാതിയിലും കുറ്റപത്രം

തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; പിസി ജോർജിനെതിരെ കുറ്റപത്രം സമർപ്പിച്ചു; എംഎൽഎയുടെ പരാതിയിലും കുറ്റപത്രം

മുണ്ടക്കയം: തോട്ടംതൊഴിലാളികൾക്കുനേരേ തോക്കു ചൂണ്ടിയെന്ന കേസിൽ പി.സി.ജോർജിനെതിരേ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മുണ്ടക്കയത്തെ വെള്ളനാടിയിൽ തോട്ടം തൊഴിലാളികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. തോട്ടം തൊഴിലാളികൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന എംഎ‍ൽഎ.യുടെ പരാതിയിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

2017 ജൂൺ 29-നാണ് കേസിനാസ്പദമായ സംഭവം. വെള്ളനാടി പുറമ്പോക്കിലെ തോട്ടത്തിലൂടെയുള്ള റോഡ് തോട്ടം ഉടമകൾ അടച്ചതിനെത്തുടർന്നാണ് സ്ഥലം എംഎ‍ൽഎ. പി.സി.ജോർജ് എത്തിയത്. പുറമ്പോക്കിൽ താമസിക്കുന്ന കോളനി നിവാസികളുമായി സംസാരിക്കുന്നതിനിടയിൽ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളും എംഎ‍ൽഎ.യും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തോക്കുചൂണ്ടുകയും ചെയ്‌തെന്നാണ് കേസ്. തോട്ടം തൊഴിലാളികളുടെ പരാതിയെത്തുടർന്ന് മുണ്ടക്കയം പൊലീസാണ് കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP