Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് എട്ട് പേർ; ശരത് ലാലിനേയും കൃപേഷിനേയും നടുറോഡിലിട്ട് വെട്ടി കൊന്നത് വ്യക്തിവൈരാഗ്യം മൂത്തപ്പോൾ; കൃത്യം ചെയ്തത് കരുതിക്കൂട്ടി തന്നെ; പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്; പീതാംബരന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത് എട്ട് പേർ; ശരത് ലാലിനേയും കൃപേഷിനേയും നടുറോഡിലിട്ട് വെട്ടി കൊന്നത് വ്യക്തിവൈരാഗ്യം മൂത്തപ്പോൾ; കൃത്യം ചെയ്തത് കരുതിക്കൂട്ടി തന്നെ; പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകക്കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്; പീതാംബരന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കാസർഗോഡ് കല്ല്യോട്ട് പെരിയയിലെ ശരത് ലാൽ, കൃപേഷ് എന്നിവരുടെ കൊലപാതകം വ്യക്തി വൈരാഗ്യം കാരണമെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രം. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം നൽകിയത്. രാഷ്ട്രീയക്കാർ ഉൾപ്പെട്ട കൊലപാതകമാണെന്നാണ് കുറ്റപത്രത്തിലെ പരാമർശം. കൊലപാതകം നടന്ന് 90 ദിവസം പിന്നിട്ടവേളയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

കൃപേഷിനെയും ശരത്ത്ലാലിനെയും ഫെബ്രുവരി 17-നാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡിൽ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടേറ്റ ശരത്ത് ലാലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കൃപേഷും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയും ചെയ്തിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി

സിപിഎം. ഏരിയാ സെക്രട്ടറി ഉൾപ്പെടെ കേസിൽ ആകെ 14 പ്രതികളാണുള്ളത്. സിപിഎം. ഉദുമ ഏരിയ സെക്രട്ടറി കെ.എം. മണികണ്ഠൻ, പെരിയ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണൻ, വിദേശത്തേക്ക് കടന്ന സുബീഷ് എന്നിവർ കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഇതിൽ സിപിഎം. പ്രാദേശിക നേതാക്കൾക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. വിദേശത്തേക്ക് കടന്ന സുബീഷിനെ മംഗലാപുരം വിമാനത്താവളത്തിൽവച്ചാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കും. അതേസമയം പീതാമ്പരകന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. 8 പേരാണ് കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP