Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആലപ്പുഴയിലെ ചാരുംമൂട് ദേവാലയത്തിന് നേരെ ആക്രമണം; പള്ളി വികാരിക്കും വിശ്വാസികൾക്കും മർദനം; പള്ളിയുടെ ഓഫീസ് അടിച്ച് തകർത്തു; സംഭവത്തിന് പിന്നിൽ ആർ എസ് എസുകാരാണെന്ന് നാട്ടുകാർ; സ്ഥലം സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ആലപ്പുഴയിലെ ചാരുംമൂട് ദേവാലയത്തിന് നേരെ ആക്രമണം; പള്ളി വികാരിക്കും വിശ്വാസികൾക്കും മർദനം; പള്ളിയുടെ ഓഫീസ് അടിച്ച് തകർത്തു; സംഭവത്തിന് പിന്നിൽ ആർ എസ് എസുകാരാണെന്ന് നാട്ടുകാർ; സ്ഥലം സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ചാരുംമൂട് : ആലപ്പുഴ ജില്ലയിൽ ചാരുംമൂട് കരിമുളക്കൽ സെന്റ്.ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിനു നേരെ ആക്രമണം. ഈസ്റ്റർ പാതിരാത്രി കുർബാനക്ക് എത്തിയ വിശ്വാസികൾക്ക് നേരെ ആക്രമണവും നടന്നു. ഇടവക വികരിക്കു നേരെയും ഭക്ത ജനങ്ങളുടെയും നേരെ ആക്രമണവും പള്ളി ഓഫീസ് അടിച്ചു തകർക്കുകയും ചെയ്തു.

സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് നാട്ടുകാർ ആരോപിച്ചു. അക്രമവും ആയി ബന്ധപ്പെട്ടു ഒരാളെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആക്രമണത്തിൽ പ്രതിഷേധിച്ച് വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടന്നു. രമേശ് ചെന്നിത്തല, ആർ.രാജേഷ് എംഎൽഎ , ചെങ്ങന്നൂർ ഡിവൈഎസ്‌പി ബിനു എന്നിവർ അക്രമം നടന്ന സ്ഥലം സന്ദർശിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP