Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാവക്കാട് ഹനീഫ് വധക്കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു; കൊലപാതക കാരണം ഗ്രൂപ്പുവൈരം; ആകെ 8 പ്രതികൾ; കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപൻ പ്രതിയല്ല

ചാവക്കാട് ഹനീഫ് വധക്കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു; കൊലപാതക കാരണം ഗ്രൂപ്പുവൈരം; ആകെ 8 പ്രതികൾ; കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപൻ പ്രതിയല്ല

തൃശൂർ: ചാവക്കാട് ഹനീഫ് വധക്കേസിലെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കൊലപാതകത്തിലേക്കു നയിച്ചതു ഗ്രൂപ്പു വൈരമാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

കുറ്റപത്രത്തിൽ എട്ടു പ്രതികളാണുള്ളത്. ഷമീർ, അൻസാർ, അഫ്‌സൽ, ഷംസീർ, റിൻഷാദ്, ഫസൽ, സിദ്ദിഖ്, ആബിദ് എന്നിവരാണു പ്രതികൾ.

കോൺഗ്രസ് നേതാവ് സി എ ഗോപപ്രതാപൻ പ്രതിയല്ല. ഗോപപ്രതാപനെ പ്രതിചേർക്കാനുള്ള തെളിവുകൾ കിട്ടിയിട്ടില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. നേരത്തെ ഗോപപ്രതാപൻ പ്രതികളോടൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഗുരുവായൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻ പ്രസിഡന്റാണു ഗോപപ്രതാപൻ. 

കുറ്റപത്രം സമർപ്പിച്ചത് ഡിവൈഎസ്‌പി മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘം. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയാണു മോഹൻദാസ്.

ഓഗസ്റ്റ് ഏഴിന് രാത്രി പത്തോടേയാണ് മണത്തല ബേബി റോഡ് പഴയ 14ാം വാർഡിൽ യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി എ.സി. ഹനീഫയെ മാതാവിന്റെ മുന്നിലിട്ട് അക്രമി സംഘം കുത്തിക്കൊലപ്പെടുത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP