Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിനിമാ ബന്ധമുണ്ടെന്നും അഭിനയിക്കാൻ അവസരം തരാമെന്നും പറഞ്ഞ് പെൺകുട്ടികളുടെ വിശ്വാസം പിടിച്ചു പറ്റി; ഇന്റർവ്യുവെന്ന പേരിൽ ലോഡ്ജ് മുറിയിലെത്തിച്ച് ലൈംഗിക പീഡനം; വിദ്യാർത്ഥിനി കെണിയിൽ വീണത് ഓൺലൈൻ പരസ്യം കണ്ട് ; അറസ്റ്റിലായ ചാവക്കാട് സ്വദേശി സ്ഥിരം തട്ടിപ്പ് വീരൻ

സിനിമാ ബന്ധമുണ്ടെന്നും അഭിനയിക്കാൻ അവസരം തരാമെന്നും പറഞ്ഞ് പെൺകുട്ടികളുടെ വിശ്വാസം പിടിച്ചു പറ്റി; ഇന്റർവ്യുവെന്ന പേരിൽ ലോഡ്ജ് മുറിയിലെത്തിച്ച് ലൈംഗിക പീഡനം; വിദ്യാർത്ഥിനി കെണിയിൽ വീണത് ഓൺലൈൻ പരസ്യം കണ്ട് ; അറസ്റ്റിലായ ചാവക്കാട് സ്വദേശി സ്ഥിരം തട്ടിപ്പ് വീരൻ

മറുനാടൻ ഡെസ്‌ക്‌

പാലാരിവട്ടം: സിനിമാ മോഹം ഉള്ളിൽ കൊണ്ട് നടക്കുന്ന പെൺകുട്ടികളെ ചതിക്കെണിയിൽ വീഴ്‌ത്തി പീഡിപ്പിച്ച സംഭവത്തിൽ ചാവക്കാട് സ്വദേശി അറസ്റ്റിൽ. വിദ്യാർത്ഥിനിയെ ലോഡ്ജ് മുറിയിൽ കൊണ്ടു വന്ന് ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇസ്മയിൽ (46) എന്നയാളിനെയാണ് പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഓൺലൈൻ സൈറ്റുകളിൽ പരസ്യം നൽകി തട്ടിപ്പ് നടത്തുന്നതായിരുന്നു ഇയാളുടെ സ്ഥിരം രീതി.

സിനിമയിൽ അവസരം നൽകാമെന്ന സൈറ്റിലെ പരസ്യം കണ്ട് വിദ്യാർത്ഥിനിയും സുഹൃത്തുക്കളും ഇസ്മയിലിന്റെ ചതിക്കുഴിയിൽ വീഴുകയായിരുന്നു. പെൺകുട്ടിയുമായി അടുത്ത ബന്ധം സ്ഥാപിച്ച ഇസ്മയിൽ സിനിമയിൽ അഭിനയിക്കാനും ആങ്കറിങ്ങിനും അവസരം നൽകാമെന്നും വാഗ്ദാനം നൽകി വിശ്വാസം പിടിച്ചു പറ്റി. രണ്ട് പേരെ മാത്രം തിരഞ്ഞെടുത്തുവെന്നും ഇന്റർവ്യു നടത്തണമെന്നും ആവശ്യപ്പെട്ട് ഇയാൾ പെൺകുട്ടികളെ വിളിച്ചു വരുത്തുകയായിരുന്നു.

ഇതിന് പരാതിക്കാരിയായ വിദ്യാർത്ഥിനി മാത്രമാണ് എത്തിയത്. തുടർന്ന് കാറിൽ കയറ്റി ലോഡ്ജ് മുറിയിൽ  എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാവക്കാട്ടെ വീട്ടിൽ നിന്ന് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP