Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഴ്‌സുമാർക്ക് പൊലീസിന്റെ ആദരം സല്യൂട്ടിന്റെ രൂപത്തിൽ; ഒപ്പം പൂക്കളും; പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും മഹത്തായ സന്ദേശം നൽകിയത് ചാവക്കാട് പൊലീസ്

നഴ്‌സുമാർക്ക് പൊലീസിന്റെ ആദരം സല്യൂട്ടിന്റെ രൂപത്തിൽ; ഒപ്പം പൂക്കളും; പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും മഹത്തായ സന്ദേശം നൽകിയത് ചാവക്കാട് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചാവക്കാട്: നിറയെ പൂക്കളുമായൊരു പൊലീസ് വാഹനം ചാവക്കാട് പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ നാട്ടുകാർക്ക് അത് കൗതുക കാഴ്ചയായി. വിവരം തിരക്കിയവർക്ക് അറിയാനായത് പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും മഹത്തായ പാഠവും.

നാടിനെ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ അശ്രാന്തപരിശ്രമം നടത്തുന്ന പൊലീസിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന ആതുരസേവന മേഖലയിലെ നഴ്‌സുമാർക്ക് നഴ്‌സസ് ദിനത്തിൽ സല്യൂട്ട് നൽകി ആദരിക്കാനായിരുന്നു പൊലീസിന്റെ ആ യാത്ര. ചാവക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ നാല് സർക്കാർ ആശുപത്രികളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും പൂക്കളും മധുരവും നൽകി ചാവക്കാട് പൊലീസ്. ഉയർന്ന ഉദ്യോഗസ്ഥർക്ക് സേനാംഗങ്ങൾ നൽകുന്ന സല്യൂട്ടിന്റെ മഹത്വം ഏറ്റുവാങ്ങാനുള്ള നിയോഗവും ആരോഗ്യപ്രവർത്തകർക്ക് ഇതോടൊപ്പം ലഭിച്ചു.

നഴ്‌സുമാരുടെ സേവനവും ത്യാഗവും പൊതുസമൂഹത്തിന് മനസ്സിലാക്കികൊടുക്കാനും തികഞ്ഞ അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും തങ്ങളുടെ ജീവനും ആരോഗ്യവും നോക്കാതെ ജോലിയിലേർപ്പെട്ടിരിക്കുന്ന ഇവർക്ക് നന്ദിയർപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് ചാവക്കാട് പൊലീസ് സ്റ്റേഷൻ എസ്‌ഐ യു.കെ.ഷാജഹാൻ പറഞ്ഞു.

കോവിഡിനെ തുരത്താനുള്ള കൂട്ടായ പ്രവർത്തനത്തിൽ പങ്കാളികളായ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനം വർദ്ധിപ്പിക്കുന്നതിനും മഹാമാരിയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ പ്രതികൂല സാഹചര്യത്തിൽ 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന നഴ്‌സുമാരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതിനും കൂടിയുള്ളതായിരുന്നു ചടങ്ങ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കാൻ പൊലീസുദ്യോഗസ്ഥർ വഹിക്കുന്ന പങ്കിന് നഴ്‌സുമാരും നന്ദിയറിയിച്ചു.

ചാവക്കാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ മാരായ ആനന്ദ്.കെ.പി, കശ്യപൻ റ്റി.എം, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്.എസ്, ആശിഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP