Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചെരുപ്പ് തുന്നിക്കിട്ടുന്നതും കടം വാങ്ങിയതും ചേർത്ത് നാല് ലക്ഷം നൽകിയത് സ്വന്തം വീട് സ്വപ്‌നം കണ്ട്; വീടും സ്ഥലവും നൽകാമെന്ന് വാഗ്ദാനം ചെയ്ത മാരാമുറ്റം സ്വദേശി അഞ്ച് വർഷം കാത്തിരുന്നിട്ടും ചെറുവിരലനക്കിയില്ല; കുറിപ്പെഴുതി വച്ച് ജീവനൊടുക്കി യുവാവ്; അന്വേഷണവുമായി പെരുമ്പടപ്പ് പൊലീസ്

ചെരുപ്പ് തുന്നിക്കിട്ടുന്നതും കടം വാങ്ങിയതും ചേർത്ത് നാല് ലക്ഷം നൽകിയത് സ്വന്തം വീട് സ്വപ്‌നം കണ്ട്; വീടും സ്ഥലവും നൽകാമെന്ന് വാഗ്ദാനം ചെയ്ത മാരാമുറ്റം സ്വദേശി അഞ്ച് വർഷം കാത്തിരുന്നിട്ടും ചെറുവിരലനക്കിയില്ല; കുറിപ്പെഴുതി വച്ച് ജീവനൊടുക്കി യുവാവ്; അന്വേഷണവുമായി പെരുമ്പടപ്പ് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം പെരുമ്പടപ്പ് അയിരൂരിൽ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പെരുമ്പടപ്പ് പൊലീസിന്റെ അന്വേഷണം. ആത്മഹത്യാക്കുറിപ്പിനെ തുടർന്നാണ് നടപടി. വീടും സ്ഥലവും നൽകാമെന്ന് പറഞ്ഞ് നാല് ലക്ഷം തട്ടിയെടുത്തതായാണ് മരണക്കുറിപ്പിൽ പറയുന്നത്. ചെരുപ്പ് തുന്നി കിട്ടുന്ന തുകയും കടം വാങ്ങിയുമാണ് അയിരൂർ സ്വദേശിയായ ഷാജു പുറങ്ങ് മാരാമുറ്റം സ്വദേശിക്ക് നാലുലക്ഷം രൂപ നൽകിയത്. സ്ഥലവും വീടും നൽകാമെന്ന് പറഞ്ഞ ഉറപ്പിലായിരുന്നു പണം നൽകിയത്. എന്നാൽ വർഷം അഞ്ച് കഴിഞ്ഞിട്ടും വീട് പോയിട്ട് സ്ഥലം പോലും നൽകിയില്ലെന്നും കുറിപ്പിൽ പറയുന്നു. പ്ലസ് വണിന് പഠിക്കുന്ന മകളുമുണ്ട് ഷാജുവിന്.

പുറങ്ങിലെ ചെറിയ കടയിൽ ചെരിപ്പ് റിപ്പയറിംഗിന്റെ ജോലി ചെയ്യുകയായിരുന്നു ഷാജു. പന്ത്രണ്ട് വർഷമായി താമസിക്കുന്ന പുറങ്ങിലെ വാടക ക്വാർട്ടേഴ്സ് വിൽക്കുകയാണന്നും അതിനാൽ ഒഴിഞ്ഞ് തരണമെന്നും ഉടമ ആവശ്യപ്പെടുകയും പകരമായി വേറെ സ്ഥലം ശരിയാക്കി തരാമെന്നും പതിനാല് ലക്ഷം നൽകുകയാണങ്കിൽ സ്വന്തമായി വീടും സ്ഥലവും നൽകാമെന്നായിരുന്നു വാഗ്ദാനം. സ്വന്തം വീടെന്ന സ്വപ്നം കണ്ട ഷാജു പല വിധേനയും ഒപ്പിച്ച് 4 ലക്ഷം ആദ്യം നൽകി. ബാക്കി തുക നൽകാൻ സാധിച്ചില്ലെന്ന് ഷാജു മരണക്കുറിപ്പിൽ പറയുന്നു. നാല് ലക്ഷത്തിന് മൂന്ന് സെന്റ് സ്ഥലവും വീടും നൽകാമെന്ന് മാരാമുറ്റം സ്വദേശി ഉറപ്പ് നൽകിയങ്കിലും വർഷം അഞ്ച് കഴിഞ്ഞിട്ടും തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് മരണക്കുറിപ്പിൽ വ്യക്തമാക്കുന്നത്. പൊലീസും സ്പീക്കറും ഇടപ്പെട്ട് തന്റെ കുടുംബത്തിന് 10 ലക്ഷം വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ മാസം 29നാണ് ഷാജു ആത്മഹത്യചെയ്തത്. സംഭവത്തെ തുടർന്ന് പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ആത്മഹത്യാകുറിപ്പിൽ വലിയ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ്. സിഐ ബിജുവിന്റേയും, എസ്‌ഐ സി.സുരേഷിന്റെയും നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി. ഇതിനുപുറമെ ആരോപണ വിധേയനായ മണമ്മൽ അബ്ദുൽ കാദറിനെയും ചോദ്യംചെയ്തു. സ്ഥലം നൽകാമെന്ന് പറഞ്ഞ് മുഴുവൻ പണവും നൽകാതിരിക്കുകയും, നിരവധിപേരിൽ നിന്നും വൻതോതിൽ കടംവാങ്ങിയ അവസ്ഥയിലായിരുന്നു ഷാജുവെന്നുമാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്നും എസ്‌ഐ സുരേഷ് പറഞ്ഞു. നൽകിയ പണത്തിനുള്ള മൂന്നുസെന്റ് ഭൂമി ഇവർക്ക് മണമ്മൽ അബ്ദുൽ കാദർ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.

'പെരുംമ്പടപ്പ് പൊലീസ് ഇൻസ്പെക്ടർ അവർകൾക്ക് ഞാൻ ഷാജു - അതിയാടത്തൽ നാരായണൻ മകൻ ഷാജു' എന്ന തലക്കെട്ടിലാണ് ആത്മഹത്യാകുറിപ്പ് തെയ്യാറാക്കി ഷാജു ആത്മഹത്യചെയ്തത്. ആത്മഹത്യാകുറിപ്പിന്റെ പൂർണ രൂപം താഴെ:

പെരുംമ്പടപ്പ് പൊലീസ് ഇൻസ്പെക്ടർ അവർകൾക്ക് ഞാൻ ഷാജു -

അതിയാടത്തൽ നാരായണൻ മകൻ ഷാജു- അയിന്ദ്രർ ബോധിപ്പിക്കുന്നത്

ഞാനും മണമ്മൽ അബ്ദുൽ കാദർ 9846334424 ഞങ്ങൾ തമ്മിൽ ഒരു ഇടപാടുണ്ട്. കുറച്ച് പഴക്കം ഉണ്ട്. ഞാൻ ഇവിടെ കട തുടങ്ങി. ഒരു 15കൊല്ലമായി. എന്റെ മകൾ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഇവിടെ ക്വാട്ടേസിൽ വന്നതാണ് ഞങ്ങൾ. ഇപ്പോൾ മകൾ പ്ലസ് വണിന്് പഠിക്കുന്നു. അതിനിടയ്ക്ക് ഈ ക്വാട്ടേഴ്സ് വേറെ ആൾക്ക് വിൽക്കുന്നു. അപ്പോൾ ഇവിടെയുള്ളവരോട് മാറാൻ പറഞ്ഞു. എന്നോട് പറഞ്ഞു മാരാമുറ്റം പുറങ്ങ് കാവ് അമ്പലത്തിനടുത്ത് ഒരു സ്ഥലം എടുക്കാൻ പറ്റുമെങ്കിൽഎടുത്തോളാൻ പറഞ്ഞു.അതു പ്രകാരം ഞാൻ 3ലക്ഷം രൂപ കൊടുത്തു അങ്ങോട്ട് മാറി താമസിച്ചു. എനിക്ക് ഒരു കുറി ഉണ്ടായിരുന്നു.

തൃശൂർ പൂരം കുറി 10 ലക്ഷം രൂപയുടെ. അത് കിട്ടിയാൽ ബാക്കി പൈസ കൊടുക്കാം എന്ന്ഞാൻ പറഞ്ഞു. എകദേശം ഒരു 14 ലക്ഷം രൂപക്ക് ആ വീടും സ്ഥലവും എനിക്ക് തരാം എന്നാണ് പറഞ്ഞത് നിർഭാഗ്യവശാൽ ആകുറി എനിക്ക് കിട്ടിയില്ലാ. ഇപ്പോഴും ആ കുറി കിട്ടിയിട്ടില്ല. അങ്ങനെ അവിടെ രണ്ട് കൊല്ലത്തിലധികം അവിടെ താമസിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു പൈസക്ക് ആവിശ്യം . ഈ വീടും സ്ഥലവും കൊടുത്ത് അതിന്റെഅടുത്ത് 3സെന്റ് സ്ഥലം എനിക്ക് തരാം അവിടെ വീടും വെച്ച് തരാം. അത് വരെ പണ്ട് താമസിച്ച കോട്ടേഴ്സ് അവിടെക്ക് തന്നെ മാറിതാമസിക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു - എനിക്ക് കൊഴപ്പം ഒന്നും ഇല്ല. അദ്ദേഹം പറഞ്ഞു തൽക്കാലം ഒരു 4മാസം അതിനുള്ളിൽ അവിടെ വീട് ഉണ്ടാക്കി തരാം മെന്ന് പറഞ്ഞു. അത് വരെ തൽക്കാലം കോർട്ടേഴ്സിൽ താമസിക്കാൻ. വാടക അദ്ദേഹം കൊടുക്കാം. എന്ന് പറഞ്ഞു. ഇതു വരെ വാടക അദ്ദേഹം കൊടുക്കുന്നുണ്ട്. 4മാസം എന്ന് പറഞ്ഞിട്ട് ഇപ്പോൾ 5 കൊല്ലമായി. ഇതുവരെ ആസ്ഥലം ഒന്ന് റയ്ക്ക് പോലും ചെയ്ത്തന്നിട്ടില്ല... ഇതിലിടയ്ക്ക് ഞാൻ പല കുറികളും വിളിച്ച് അദ്ദേഹത്തിന് 4-5ലക്ഷം രൂപയോളം കൊടുത്തു. 2012 മുതൽ ഇപ്പോൾ2019 ആയി മേൽ പറഞ്ഞ കാര്യങ്ങൾ ഒന്നു തന്നെ ഇത് വരെ ശരിയാക്കിതന്നില്ല.ഞാൻ ആണെങ്കിൽ ആകെ കടത്തിലും ആയി
സുരേഷ് മാമ്പ്രയുടെ കുറി , ദിനേശന്റെ കുറി , കല്ലൂർ സൂര്യന്റെ കുറിഎന്നിങ്ങനെ പല കുറികളും വിളിച്ച്, ആണ്. ഞാൻ ഇദ്ദേഹത്തിന്

പൈസ കൊടുത്തിട്ടുള്ളത്

ഞാൻ ഇവിടെ കടവത്ത് ചെരുപ്പ് തുന്നുന്ന ഒരു കടയാണ് ഉള്ളത്. അതിൽ നിന്ന് കിട്ടുന്ന വക്കുധനം കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്.
ഞാൻ എന്ത് ചെയ്യും- 45 ലക്ഷം രൂപ അദ്ദേഹത്തിന്റെ കയ്യിലും ആയി. എന്ന് ചോദിച്ചാലും നാളെ ശരിയാക്കാം. അടുത്ത ആഴ്ച ശരിയാക്കാം
എന്ന് പറയും. പണിക്കർ പ്രകാശൻ സാമുകിയാണ്. ഈ കാര്യങ്ങൾ എന്റെ കടയിൽ വെച്ച് നടത്തുന്നത്. കൊല്ലം മുമ്പ്
14ലക്ഷം രൂപയ്ക്ക് എനിക്ക് തരാം എന്ന് പഞ്ഞ സ്ഥലം പൊറത്തുകൊടുക്കാമെന്ന് പറഞ്ഞപ്പോള് എനിക്ക് അതിനടുത്ത് 3 സെന്റ് സ്ഥലം
അതിൽ ഒരു വീട് വെച്ച് തരാം എന്ന് പറഞ്ഞു. ആ സ്ഥലം കൊടുത്തത്. 22 ലക്ഷം രൂപയ്ക്ക്. ഞാൻ പറഞ്ഞു എനിക്ക് ലാഭം വേണ്ട. ആ 3സെന്റ്
സ്ഥലത്ത് വീട് ഉണ്ടാക്കിതന്നാൽ മതി എന്ന് പറഞ്ഞു. ഇപ്പോൾ വീടു ഇല്ല സ്ഥലവും ഇല്ല. ഞാൻ കടം കേറി മുടിഞ്ഞു. ഈ കടം വീട്ടാൻ
ഞാൻ ഇപ്പോൾ നട്ടം തിരിയുന്നു. ഈ വീട്ടിൽ ഉള്ള എന്റെ ഭാര്യയുടെയും മക്കളുടെയും സകല പണ്ടങ്ങൾ പണയം വെച്ചും
പലിശയടച്ചും കഴിയുന്നു. അതിന് പുറമെ കുറെ പെസ് പലിശക്ക് എടുത്തിട്ടുണ്ട്. ഇനി എനിക്ക് ജീവിച്ച് പോവാൻ പറ്റില്ല. അതു കൊണ്ട് ഞാൻ
എന്റെ ജീവിതം അവസാനിപ്പിക്കുന്നു. അതിന് ഉത്തരവാദി പുറങ്ങ് മാരാമുറ്റം മണമിൽ അബ്ദുൽ കാദർ ആണ്. അത്
ആസ്ഥലം വിറ്റ വക ലാഭം കൂടി എനിക്ക് 10 ലക്ഷം രൂപ മണമിൽ അബ്ദുൽ കാദർക്ക് തരണം. അത് നാട്ടുകാരും പെരുംമ്പടപ്പ്
പൊലീസ് - പൊന്നാനി സർക്കിൾ ഇൻസ്പെകടർ -എംഎ‍ൽഎ ശ്രീരമക്യഷ്ണൻ അവർകൾ എല്ലാവരും കൂടി എന്റെ
കുടുംബത്തിന് വാങ്ങി കൊടുക്കണം. എന്റെ ഭാര്യയും കുട്ടികൾക്ക് ജീവിക്കട്ടെ.... അവർ വഴിയാധാരമാവരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP