Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തിരുവനന്തപുരം മരുതംകുഴിയിൽ ബണ്ടുപൊട്ടി നിരവധി വീടുകളിൽ വെള്ളംകയറി; വൻ നാശനഷ്ടങ്ങൾക്കു സാധ്യത

തിരുവനന്തപുരം മരുതംകുഴിയിൽ ബണ്ടുപൊട്ടി നിരവധി വീടുകളിൽ വെള്ളംകയറി; വൻ നാശനഷ്ടങ്ങൾക്കു സാധ്യത

തിരുവനന്തപുരം: മരുതംകുഴിയിൽ ബണ്ടുപൊട്ടി നിരവധി വീടുകളിൽ വെള്ളംകയറി. കിള്ളിയാറിന്റെ കൈവഴിയിലെ താത്കാലിക ബണ്ടാണ് പൊട്ടിയത്. റോഡിനോട് ചേർന്ന വീടുകളിലെല്ലാം പൂർണ്ണമായും വെള്ളംകയറിയ നിലയിലാണ്. പല വീടുകലുടേയും ഒരു നിലയുടെ പാതിയോളം വെള്ളം കയറി. വൻ നാശനഷ്ടങ്ങൾക്കു സാധ്യതയുണ്ടെന്നാണു പ്രാഥമിക റിപ്പോർട്ട്. ഫയർഫോഴ്‌സും പൊലീസും ചേർന്നു നടപടികൾ ആലോചിക്കുന്നുണ്ട്.

ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് കിള്ളിയാറിലെ ജലനിരപ്പ് ഉയർന്നിരുന്നു. ഇതിനിടെ, ഇന്ന് രാവിലെ ഏഴരയോടെ കിള്ളിയാറിന്റെ കൈവഴിയിലെ താത്കാലിക അണക്കെട്ട് പൊട്ടുകയായിരുന്നു. ഇതേതുടർന്ന് സമീപത്തെ വീടുകളിലേയ്ക്ക് വെള്ളം ഇരച്ചുകയറി. 200ലേറെ വീടുകളിലേക്കു വെള്ളം കയറുന്നുണ്ട്.

അപ്രതീക്ഷിതമായി വീടിനുള്ളിലേയ്ക്ക് വെള്ളം ഇരച്ചുകയറിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. പ്രദേശത്ത് ഇരുനില വീടുകളാണ് അധികവും. ആളുകൾ മുകളിലത്തെ നിലയിൽ കയറി നിൽക്കുകയാണ്. വീട്ടുപകരണങ്ങൾ പലതും ഒഴുകിപ്പോയി

എംഎ‍ൽഎ കെ.മുരളീധരൻ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മുൻപ് ഇത്തരത്തിൽ വെള്ളം കയറിയപ്പോൾ താത്കാലിക തടയണ നിർമ്മിച്ചുകൊണ്ടാണ് പ്രശ്‌നം പരിഹരിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഇന്നലെയുണ്ടായ കനത്ത മഴയിൽ താത്കാലിക തടയിണ തകർന്നതിനെ തുടർന്നാണ് പ്രദേശം വീണ്ടും വെള്ളത്തിലായത്. പ്രദേശത്ത് സ്ഥിരമായി ബണ്ട് നിർമ്മിക്കണമെന്ന് നാട്ടുകാർ ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ നടപടികളൊന്നും എടുത്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP