Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിർത്തിതർക്കത്തെ ചൊല്ലി അദ്ധ്യാപകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയായ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ചീമേനിയിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത് ബെൽഗാമിലെ പരിശീലന ക്യാമ്പിൽ നിന്ന്

അതിർത്തിതർക്കത്തെ ചൊല്ലി അദ്ധ്യാപകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയായ എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; ചീമേനിയിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത് ബെൽഗാമിലെ പരിശീലന ക്യാമ്പിൽ നിന്ന്

രഞ്ജിത്ത് ബാബു


കണ്ണൂർ: അദ്ധ്യാപകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ ട്രെയിനിങ് ക്യാമ്പിൽ നിന്നും അറസ്റ്റു ചെയ്തു. നാലിലാംകണ്ടം ഗവ. യു പി സ്‌കൂളിലെ അദ്ധ്യാപകൻ ആലന്തട്ടയിലെ രമേശനെ (50) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആലന്തട്ടയിലെ എ. അഭിജിത്തിനെ (20)യാണ് ബെൽഗാമിലെ എയർഫോഴ്‌സ് ട്രെയിനിങ് ക്യാമ്പിൽ നിന്നും ചീമേനി എസ് ഐ രാജഗോപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. കേസിൽ നേരത്തെ മൂന്നു പേരെ നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണനും ചീമേനി എസ്‌ഐ എം ഇ രാജഗോപാലും ചേർന്ന് അറസ്റ്റുചെയ്തിരുന്നു. കയ്യൂർ ആലന്തട്ടയിലെ ജയനീഷ് (28), തമ്പാൻ (50), ജയകൃഷ്ണൻ (30) എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് ആറിനാണ് മകനോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന രമേശൻ മാസ്റ്ററെ വീട്ടിന് സമീപം വെച്ച് തലയ്ക്കടിച്ചത്. നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മംഗളൂരു ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്.

അന്നേ ദിവസം രാത്രി 10 മണിയോടെ മകനോടൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് അദ്ധ്യാപകൻ അക്രമത്തിനിരയായത്. അയൽവാസിയുമായുള്ള അതിർത്തി തർക്കം സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രമേശനെയും അയൽവാസികളെയും വിളിപ്പിച്ച് പൊലീസ് സാന്നിധ്യത്തിൽ മധ്യസ്ഥ ചർച്ച നടത്തിയിരുന്നു. ഒന്നര മണിക്കൂറോളം നീണ്ട ചർച്ചയ്ക്കു ശേഷം അദ്ധ്യാപകനും മകനും വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് തമ്പാന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ആക്രമിച്ചത്. തലക്കടിയേറ്റുവീണ രമേശനെ ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP