Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിർത്തി തർക്കം വളർന്ന് വൻദുരന്തമായി; ചീമേനിയിൽ തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അദ്ധ്യാപകൻ മരണത്തിന് കീഴടങ്ങി; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

അതിർത്തി തർക്കം വളർന്ന് വൻദുരന്തമായി; ചീമേനിയിൽ തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അദ്ധ്യാപകൻ മരണത്തിന് കീഴടങ്ങി; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

രഞ്ജിത് ബാബു

കാസർകോഡ്: തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ അദ്ധ്യാപകൻ മരിച്ചു. ചീമേനി നാലിലാം കണ്ടം ഗവൺമെന്റ് യു.പി. സ്‌ക്കൂൾ അദ്ധ്യാപകനായ ആലംതട്ടയിലെ സി.രമേശനാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.

രമേശനെ ആക്രമിച്ചു പരിക്കേൽപിച്ച സംഭവത്തിൽ അയൽവാസികളായ തമ്പാൻ, ജയനീഷ്, അരുൺ, അഭിജിത്ത് എന്നിവർക്കെതിരെ ചീമേനി പൊലീസ് നേരത്തെ വധശ്രമത്തിന് കേസെടുത്തിരുന്നു. രമേശൻ മരണപ്പെട്ടതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. നീലേശ്വരം സിഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രി 10 മണിയോടെ മകനോടൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് അദ്ധ്യാപകൻ അക്രമത്തിനിരയായത്. അയൽവാസിയുമായുള്ള അതിർത്തി തർക്കം സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രമേശനെയും അയൽവാസികളെയും വിളിപ്പിച്ച് പൊലീസ് സാന്നിധ്യത്തിൽ മധ്യസ്ഥ ചർച്ച നടത്തിയിരുന്നു.

ഒന്നര മണിക്കൂറോളം നീണ്ട ചർച്ചയ്ക്കു ശേഷം അദ്ധ്യാപകനും മകനും വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് തമ്പാന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ആക്രമിച്ചത്. തലക്കടിയേറ്റുവീണ രമേശനെ ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP