Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരട്ടച്ചങ്കന് ധൈര്യമുണ്ടെങ്കിൽ സ്വീകരിക്കാം ഈ ഫ്യൂവൽ ചലഞ്ച്; പെട്രോൾ-ഡീസൽ വിലയുടെ അധിക നികുതി വേണ്ടെന്ന് വയ്ക്കണം: രാഹുൽ -മോദി ട്വിറ്റർ യുദ്ധം ചെങ്ങന്നൂരിൽ പിണറായിക്കെതിരെ തിരിച്ചുവിട്ട് രമേശ് ചെന്നിത്തല

ഇരട്ടച്ചങ്കന് ധൈര്യമുണ്ടെങ്കിൽ സ്വീകരിക്കാം ഈ ഫ്യൂവൽ ചലഞ്ച്; പെട്രോൾ-ഡീസൽ വിലയുടെ അധിക നികുതി വേണ്ടെന്ന് വയ്ക്കണം: രാഹുൽ -മോദി ട്വിറ്റർ യുദ്ധം ചെങ്ങന്നൂരിൽ പിണറായിക്കെതിരെ തിരിച്ചുവിട്ട് രമേശ് ചെന്നിത്തല

പീയൂഷ് ആർ

ചെങ്ങന്നൂർ: സോഷ്യൽ മീഡിയയിലെ രാഹുൽ ഗാന്ധി -നരേന്ദ്ര മോദി ട്വിറ്റർ യുദ്ധം ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരേ തിരിച്ചു വിട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില ജനങ്ങൾക്ക് താങ്ങാൻ കഴിയാത്തതിനാൽ അധിക നികുതി വേണ്ടെന്ന് വയ്ക്കണം എന്ന ചലഞ്ച് ആണ് ട്വിറ്റർ വഴി പിണറായിക്ക് മുന്നിൽ ഉയർത്തിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അധിക നികുതി വേണ്ടെന്ന് വച്ചില്ലെങ്കിൽ സംസ്ഥാനവ്യാപകമായി സമരം സംഘടിപ്പിച്ചു താഴ്‌ത്തിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ക്രിക്കറ്റ് താരം വിരാട് കോലി നരേന്ദ്ര മോദിയെ ഫിറ്റ്‌നസിൽ ട്വിറ്റർ വഴി വെല്ലുവിളിച്ചതാണ് തുടക്കം. ഈ ചലഞ്ച് മോദി ഏറ്റെടുത്തതിന് പിന്നാലെ ഇന്ധന വില കുറയ്ക്കണമെന്ന ചലഞ്ചുമായി ട്വിറ്ററിൽ രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.ഇന്ധനവില കുറച്ചില്ലെങ്കിൽ രാജ്യവ്യാപകമായി വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതേ പാത പിന്തുടർന്നാണ് പിണറായിക്കെതിരെ ഫ്യുവൽ ചലഞ്ചുമായി രമേശ് ചെന്നിത്തല ട്വീറ്റ് ചെയ്തത്.

ഇന്നലത്തെ പെട്രോൾ വില ലിറ്ററിന് 81.67 രൂപയും ഡീസലിന് 74.41 രൂപയുമാണ്. ലിറ്ററിന് 40 രൂപയാക്കും എന്ന് ഉറപ്പ് നൽകിയാണ് നരേന്ദ്ര മോദി അധികാരത്തിൽ എത്തിയത്. 40 രൂപയ്ക്ക് അരലിറ്റർ പെട്രോൾ പോലും ലഭിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നത് പോലെയാണ് മോദിയും പിണറായിയും. ജനജീവിതം തകർത്തെറിഞ്ഞു ഇന്ധനവിലയുമായി മോദി കുതിക്കുമ്പോൾ അധിക നികുതി വേണ്ടെന്ന് വച്ച് ആശ്വാസം നൽകാൻ പോലും പിണറായി സർക്കാർ തയാറായിട്ടില്ല. നികുതി വേണ്ടെന്ന് വയ്ക്കാൻ സർക്കാർ തയാറല്ലെന്ന് നിയമസഭയിൽ പറഞ്ഞ ധനകാര്യമന്ത്രി തോമസ് ഐസക് ജനങ്ങളെ വെല്ലുവിളിക്കുകയായാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP