Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് വിവാഹിതനായി; ആഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്തു; വധു വ്യവസായി ഭാസിയുടെ മകൾ ശ്രീജ

രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് വിവാഹിതനായി; ആഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുത്തു; വധു വ്യവസായി ഭാസിയുടെ മകൾ ശ്രീജ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിത് ചെന്നിത്തല വിവാഹിതനായി. വ്യവസായിയായ ഭാസിയുടെയും ജയലക്ഷ്മിയുടെയും മകൾ ശ്രീജ ഭാസി ആണ് വധു. അങ്കമാലി ആഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ.

മുഖ്യമന്ത്രി പിണറായി വിജയൻ, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള, സംസ്ഥാനമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ,ഡിസിസി അധ്യക്ഷന്മാൻ, കെപിസിസി-കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവരും മമ്മൂട്ടി, എംജി ശ്രീകുമാർ തുടങ്ങി കലാസാംസ്‌കാരികരംഗത്തെ പ്രമുഖരും വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തി. രോഹിതുകൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടറാണ്. ശ്രീജ അമേരിക്കയിലും ഡോക്ടറാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP