Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചേന്ദമംഗലം കൈത്തറി ലാക്‌മേ ഫാഷൻ വീക്കിലേക്ക്; ഫ്രണ്ട്‌സ് ഓഫ് ചേന്ദമംഗലവും സേവ് ദ ലൂമും ഒപ്പം ചേർന്ന് കൈത്തറിക്ക് പുതു ജീവൻ നൽകുന്നു; രാജ്യാന്തര ഫാഷൻ ഭൂപടത്തിൽ ഇടമൊരുങ്ങുമ്പോൾ അതു കേരള കൈത്തറിക്കു നൽകുക പുതിയൊരു ദിശാബോധം

ചേന്ദമംഗലം കൈത്തറി ലാക്‌മേ ഫാഷൻ വീക്കിലേക്ക്; ഫ്രണ്ട്‌സ് ഓഫ് ചേന്ദമംഗലവും സേവ് ദ ലൂമും ഒപ്പം ചേർന്ന് കൈത്തറിക്ക് പുതു ജീവൻ നൽകുന്നു; രാജ്യാന്തര ഫാഷൻ ഭൂപടത്തിൽ ഇടമൊരുങ്ങുമ്പോൾ അതു കേരള കൈത്തറിക്കു നൽകുക പുതിയൊരു ദിശാബോധം

പ്രളയത്തിൽ നനഞ്ഞു വ്യാപാരം തകർന്ന് ഇനിയെന്തെന്ന ചോദ്യവുമായി പകച്ചു നിന്ന ചേന്ദമംഗലം കൈത്തറിക്ക് പുത്തൻ ഉണർവേകി ഫ്രണ്ട്‌സ് ഓഫ് ചേന്ദമംഗലവും സേവ് ദ ലൂം കൂട്ടായ്മകൾ. നനഞ്ഞുപോയ വസ്ത്രങ്ങളുടെ കൂമ്പാരത്തിനു മുന്നിൽ പകച്ചു നിന്നവർ ഇനി രാജ്യത്തെ പ്രധാന ഫാഷൻ അരങ്ങുകളിലൊന്നായ ലാക്‌മേ ഫാഷൻ വീക്കിന്റെ റാംപിലേക്കു വസ്ത്രങ്ങൾ നെയ്‌തൊരുക്കും.

ചേന്ദമംഗലത്തെ നെയ്ത്തുകാർക്കു ദേശീയ , രാജ്യാന്തര ഫാഷൻ ഭൂപടത്തിൽ ഇടമൊരുങ്ങുമ്പോൾ അതു കേരള കൈത്തറിക്കു നൽകുക പുതിയൊരു ദിശാബോധവും സുസ്ഥിരമായ ഭാവിയും. തറികൾ തകർന്ന വാർത്തകേട്ടാണ് മലയാളി ഡിസൈനർമാരിൽ ചിലർ ചേന്ദമംഗലത്തെത്തിയത്. ശാലിനി ജെയിംസ്, ശ്രീജിത്ത് ജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫ്രണ്ട്‌സ് ഓഫ് ചേന്ദമംഗലം, പൂർണിമ ഇന്ദ്രജിത്ത്, ഫാഷൻ കൺസൽട്ടന്റ് രമേഷ് മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സേവ് ദ ലൂം എന്നീ കൂട്ടായ്മകൾ നെയ്ത്തുകാർക്കൊപ്പം നിന്നു പിന്തുണ നൽകി.

നനഞ്ഞ സ്റ്റോക്കുകളിൽ വീണ്ടെടുക്കാനാകുന്നവ വിറ്റു തീർത്തും, തകർന്ന തറികൾ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള വഴിയൊരുക്കിയും അവർ സജീവമായി. ഇനി വേണ്ടതു ക്രിയാത്മകമായ ഇടപെടലുകളാണെന്ന ബോധ്യത്തോടെ ദേശീയ ഫാഷൻ രംഗത്തെ പ്രമുഖരെ എത്തിക്കാനുള്ള ശ്രമങ്ങളുണ്ടായി. ലാക്‌മേ ഫാഷൻ വീക്കിൽ ചേന്ദമംഗലം കൈത്തറിക്കായി സ്ലോട്ട് ഒരുക്കാമെന്ന വാഗ്ദാനവുമായാണ് ഐഐംജി റിലയൻസ് ക്യൂറേറ്റർ ഗൗതം വസിറാനിയും ഡിസൈനർമാരുടെ സംഘവും പറവൂരിലെത്തിയത്.

തറികൾ അറ്റകുറ്റപ്പണി നടത്തിയ ശേഷം ജോലികൾ പുനരാംരംഭിക്കുന്ന മുറയ്ക്ക് ഡിസൈനർമാരുടെ ഇടപെടലുകൾ നടത്തും. ജനുവരിയിൽ ജോലികൾ പൂർത്തിയാക്കാനായില്ലെങ്കിൽ പിന്നീടു വരുന്ന ഫാഷൻ വീക്കിൽ തന്നെ ചേന്ദമംഗലത്തെ കൈത്തറി വസ്ത്രങ്ങൾ റാംപിലെത്തിക്കുമെന്ന് ഗൗതം വസിറാനി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP