Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള സാങ്കേതിക സർവകലാശാല പരീക്ഷ നടത്തിപ്പിലും കെ.ടി. ജലീൽ നേരിട്ട് ഇടപെട്ടു; പരീക്ഷ എങ്ങിനെ നടത്തണമെന്ന് മന്ത്രി നിർദേശിക്കുകയും ഇതിനായി വി സി. ഉത്തരവിറക്കുകയും ചെയ്തു; മന്ത്രിക്കെതിരെ ആരോപണവുമായി ചെന്നിത്തല

കേരള സാങ്കേതിക സർവകലാശാല പരീക്ഷ നടത്തിപ്പിലും കെ.ടി. ജലീൽ നേരിട്ട് ഇടപെട്ടു; പരീക്ഷ എങ്ങിനെ നടത്തണമെന്ന് മന്ത്രി നിർദേശിക്കുകയും ഇതിനായി വി സി. ഉത്തരവിറക്കുകയും ചെയ്തു; മന്ത്രിക്കെതിരെ ആരോപണവുമായി ചെന്നിത്തല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സാങ്കേതിക സർവകലാശാല പരീക്ഷ നടത്തിപ്പിൽ മന്ത്രി കെ.ടി. ജലീൽ നേരിട്ട് ഇടപെട്ട് ഉത്തരവിറക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പരീക്ഷാ പരിഷ്‌കരണം സംബന്ധിച്ച് മന്ത്രി നേരിട്ട് ഉത്തരവിറകകിയെന്നാണ് ചെന്നിത്തല ആരോപിച്ചത്. പരീക്ഷ എങ്ങിനെ നടത്തണമെന്ന് മന്ത്രി നിർദേശിക്കുകയും ഇതിനായി വി സി. ഉത്തരവിറക്കുകയും ചെയ്തു. ചോദ്യങ്ങൾ ചോരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ നടത്തിപ്പിന് എ.പി.ജെ അബ്ദുൽ കലാം യൂനിവേഴ്‌സിറ്റിയിൽ ഉണ്ടായിരുന്ന സംവിധാനം മന്ത്രി മാറ്റി. മന്ത്രിയുടെ ഓഫീസിൽ തയാറാക്കിയ പ്രൊപ്പോസൽ മന്ത്രി അംഗീകരിച്ച ശേഷം നടപ്പാക്കാൻ വി സിയോട് ആജ്ഞാപിക്കുകയാണ് ചെയ്തത്. ഇത് സർവകലാശാലയുടെ സ്വയംഭരണാവകാശത്തിനു മേലുള്ള പ്രൊ ചാൻസലറായ മന്ത്രിയുടെ കൈകടത്തലാണ്.

മുഖ്യമന്ത്രി ഈ വിഷയത്തിൽ കാണിക്കുന്ന മൗനം ദുരൂഹമാണ്. ചട്ടം ഇനിയും ലംഘിക്കുമെന്ന് മന്ത്രി പറഞ്ഞത് സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രി വളയമില്ലാതെ ചാടുന്നത് കണ്ടിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP